Image

ഫിലഡല്‍ഫിയയില്‍ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുകുട്ടി പ്രസംഗിക്കുന്നു

ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍ Published on 13 August, 2017
ഫിലഡല്‍ഫിയയില്‍ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുകുട്ടി പ്രസംഗിക്കുന്നു
ഫിലഡല്‍ഫിയ : ഇന്ത്യ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25 മുതല്‍ 27 വരെ കണ്‍വന്‍ഷന്‍ നടക്കുന്നു. എബനേസര്‍ ചര്‍ച്ച് (2605 വെല്‍സ് റോഡ്, ഫിലഡല്‍ഫിയ) ഓഡിറ്റോറിയത്തി ലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 ന് മീറ്റിങുകള്‍ ആരംഭിക്കും. സഭാ ശുശ്രൂഷകനും എഴുത്തുകാരനും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനുമായ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുകുട്ടി (പാസ്റ്റര്‍ ഡാനിയേല്‍ സാമുവേല്‍), ഡാലസ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കും. ഇന്ത്യ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്.

വിവരങ്ങള്‍ക്ക് : സഭാ ശുശ്രൂഷകന്‍ റവ. വെസ്ലി ഡാനിയേല്‍ : 215 964 1452, സഭാ സെക്രട്ടറി ബ്രദര്‍ സന്തോഷ് ജോസഫ് : 215 964 4306 .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക