Image

ഭാഗവത പരമാചാര്യനെ എതിരേല്‍ക്കാന്‍ ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരുങ്ങുന്നു

സന്തോഷ് പിള്ള Published on 13 August, 2017
ഭാഗവത പരമാചാര്യനെ എതിരേല്‍ക്കാന്‍ ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരുങ്ങുന്നു
ഡാലസ്: ഭാഗവത ആചാര്യന്മാരില്‍ പ്രായംകൊണ്ടും അറിവുകൊണ്ടും ഒന്നാമനായ പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മ, ആദ്യമായി അമേരിക്കയില്‍ ഭാഗവത പ്രഭാഷണം നടത്തുവാനായി, ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേ ത്രത്തില്‍ സെപ്റ്റംബര്‍ 29 ന് എത്തിച്ചേരുന്നു. സംസ്കൃത, മലയാള ഭാഷകളുടെ അധ്യാപകനായി തൃശൂര്‍ സെയിന്റ് തോമസ് കോളേജില്‍ നിന്നും വിരമിച്ചതിനു ശേഷം, കേരളത്തിലെ ആധ്യാത്മികമണ്ഡലത്തില്‍ അനേകം ജിജ്ഞാസുക്കള്‍ക്ക്, പരമമായ സത്യത്തിലേക്കുള്ള മാര്‍ഗം കാട്ടി കൊടുക്കുന്ന അദ്ധ്യാത്മ ദീപമാണ് ശ്രീ വൈദ്യലിംഗ ശര്‍മ്മ. ബഹുഭാഷാപണ്ഡിതനായ അദ്ദേഹം അനേകശാസ്ത്രങ്ങള്‍ പഠിച്ച് , അതിന്റെ എല്ലാം സാര മായത് ഭാഗവതം ആണെന്ന് ബോധ്യം വന്ന മഹാത്മാവാണ്. ലളിതവും, സരസവുമായ സംഭാഷണംകൊണ്ട് ആബാലവൃദ്ധം ജനങ്ങള്‍ക്കും ഭക്തിരസാനുഭവം ഉണ്ടാക്കു ന്ന അദ്ദേഹത്തിന്റെ ശൈലി എത്ര കേട്ടാലും മതിവരാത്തതാണ് എന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അഭിപ്രായപെട്ടു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ആദ്യമായി മൂലം ഭാഗവത സപ്താഹം 2008 ല്‍ നടത്തിയതിന്റെ പത്താം വാര്‍ഷികത്തിനാണ് പരമാചാര്യന്‍ ഡാലസ്സില്‍ എത്തിച്ചേരുന്നത്.

നവാഹം നടത്തിപ്പിന്റെ ആദ്യ ചടങ്ങായ ആചാര്യവരണം അദ്ദേഹത്തിന്റെ വസതിയിലെത്തി മിധുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു . സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ നീണ്ടു നില്‍ക്കുന്ന നവാഹ യജ്ഞത്തില്‍ ഭാഗവത ആചാര്യന്മാരായ മിധുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരിയും, ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരിയും പങ്കു ചേരുന്നതായിരിക്കും. ആചാര്യന്മാരുടെ ആചാര്യനില്‍ നിന്നും, വിജയദശമി പുണ്യദിന കാലത്തില്‍, ഭാഗവ തം ശ്രവിക്കുന്നത് , അനുദിനം അനുഭവിക്കുന്ന സംസാരക്ലേശത്തിനെ തരണം ചെയ്യുവാനുള്ള അനുഗ്രഹം ലഭിക്കു ക്കുന്നതിനുള്ള അത്യുത്തമമായ അവസരമാണെന്നു കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മയുടെ ഭാഗവത യജ്ഞത്തില്‍ ശ്രോതാക്കളാവാന്‍ എത്തിച്ചേരുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ തയ്യാറാക്കികൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍റെ പ്രത്യക്ഷ രൂപമായാണ് ശ്രീമദ്ഭാഗവതത്തെ കണക്കാക്കുന്നത്. നവാഹത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവുമായി ബന്ധപെടുക.
ഭാഗവത പരമാചാര്യനെ എതിരേല്‍ക്കാന്‍ ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരുങ്ങുന്നു
Join WhatsApp News
George 2017-08-13 05:06:44
Is there any youtube videos we can watch?
Santhosh Pillai 2017-08-14 21:14:47
Please search vaidylinga Sharma in youtube. There are couple of  prbhashanam videos from Dubai program.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക