Image

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം: സ്വാഗതമരുളി ചിക്കാഗോ

Published on 13 August, 2017
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം: സ്വാഗതമരുളി ചിക്കാഗോ
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഔഗസ്റ്റ് 24-ന് തിരിതെളിയും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ അക്ഷരസദസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഇറ്റാസ്കയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന മാധ്യമ മാമാങ്കത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

മാധ്യമ രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും നമ്മുടെ സമൂഹത്തിലെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി വ്യത്യസ്ത സെമിനാറുകളും ചര്‍ച്ചകളും നടക്കും. ചിക്കാഗോയിലെ വിവിധ കലാ സ്കൂളുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പ്രവേശനം പൂര്‍ണ്ണമായി സൗജന്യമായ ഈ മാധ്യമ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെ മലയാളികള്‍ക്ക് ലഭിക്കുന്ന അവസരം ഉപയോഗിക്കുക. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മലബാര്‍ കേറ്ററിംഗാണ് കേറ്ററിംഗിനു നേതൃത്വം നല്‍കുന്നത്.

രാഷ്ട്രീയ രംഗത്തുനിന്നും കൃഷി വകുപ്പ്മന്ത്രി വി.എസ്. സുനില്‍കുമാര്‍, പാലക്കാട് എം.പി എം.ബി രാജേഷ്, തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജ് എന്നിവരും, മാധ്യമ രംഗത്തുനിന്നും അളകനന്ദ (ഏഷ്യാനെറ്റ് ന്യൂസ്), ഡോ. ചന്ദ്രശേഖര്‍ (കൈരളി ടിവി), ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകരന്‍ (മനോരമ ന്യൂസ്), പി.വി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക- സംഘടനാ സാരഥികള്‍, ഫൊക്കാന, ഫോമ, എന്‍,എസ്.എസ്, എ.കെ.എം.ജി, ലാന തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രസ് ക്ലബിന്റെ വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടക്കും. ചടങ്ങില്‍ മാധ്യമ-സാമൂഹിക-സാഹിത്യ രംഗത്തെ പ്രഗത്ഭര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. ക്ഷണം സ്വീകരിച്ച എല്ലാ അതിഥികളും ഓഗസ്റ്റ് 24-നു ചിക്കാഗോയില്‍ എത്തിച്ചേരും.

പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപ്പുറം, ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ ജോയ് ചെമ്മാച്ചേല്‍, ബിനു സഖറിയ, പ്രസന്നന്‍ പിള്ള, മറ്റ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാവരേയും ഒരിക്കല്‍ക്കൂടി ഈ മാധ്യമ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.
Join WhatsApp News
Vayanakkaran 2017-08-13 10:18:16
Why invite NSS?. Then please invite KCCNA, India Catholic Association, syro Malabar Catholic Congress-SMCC, SNDP, KHNA  and many many others etc.. etc.. No discrimination based on any thing please
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക