Image

വിഡിയോ കോണ്‍ഫറന്‍സ് വഴി റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു

Published on 13 August, 2017
വിഡിയോ കോണ്‍ഫറന്‍സ് വഴി റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു
കണ്ണൂര്‍ നടന്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കാതെ വിഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ച്ചയായി റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ കൂട്ടായ്മ.

വിഡിയോ കോണ്‍ഫറന്‍സിങ്ങിനെ രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തു വരുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തുറന്ന കോടതിയില്‍ മജിസ്‌ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതര്‍ക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോടു സംസാരിക്കാനുമുള്ള അവസരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ നിഷേധിക്കപ്പെടുന്നത്. 

വിഡിയോ കോണ്‍ഫറന്‍സിങ് ഏതാണ്ടു പൂര്‍ണമായും ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതിനാല്‍ കസ്റ്റഡിക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടവും മേലധികാരവും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യുന്നു. വിഡിയോ കോണ്‍ഫറന്‍സില്‍ പറയുന്ന മൊഴികള്‍ സ്വന്തം ഇഷ്ടപ്രകാരമാണോ ആരുടെയെങ്കിലും സമ്മര്‍ദ പ്രകാരമാണോ നല്‍കുന്നതെന്നു പോലും തിരിച്ചറിയാനാവില്ല. ജയില്‍ കെട്ടിടത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്നു മൊഴി നല്‍കുമ്പോള്‍ ഭയം കൂടാതെ പരാതികള്‍ ബോധിപ്പിക്കാന്‍ കഴിയില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യാവകാശ കൂട്ടായ്മ യോഗത്തില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.രാജ്‌മോഹന്‍, പി.ഗിരീഷ്, എം.വി.വിദ്യാധരന്‍, സി.പി.പ്രസൂണ്‍, വി.വി.ഡിജോയ്, പി.യു.മീര, അനീഷ് പ്രഭാകര്‍, എം.അജിത്, കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജയില്‍ നവീകരണ പദ്ധതിയുടെ പേരില്‍ 2007-ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണു വിഡിയോ കോണ്‍ഫറന്‍സിങ് നിയമവിധേയമാക്കിയത്.

കേസില്‍ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണ്‍ പോലീസിന് കണ്ടെത്താന്‍ കഴിയാത്തത് പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ. തൈക്കാട്ടുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് മുകേഷിനെ രക്ഷപ്പെടുത്താനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക