Image

ഓസ്‌കാര്‍ മമ്മൂട്ടിയ്ക്ക് !

Published on 13 August, 2017
ഓസ്‌കാര്‍ മമ്മൂട്ടിയ്ക്ക് !

അന്താരാഷ്ട്ര ബഹുമതിയായ ഓസ്‌കാര്‍ മലയാള മണ്ണിലേക്ക് എത്തിക്കുവാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് സാധിക്കുമായിരുന്നുവെന്നാണ് ദ സിനിമാഹോളിക് നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയത്.

ഓസ്‌കാറിന് അര്‍ഹതപ്പെട്ട പതിനഞ്ച് ഇന്ത്യന്‍ അഭിനേതാക്കളുടെ പട്ടികയാണ് ദ സിനിമാഹോളിക് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ മെഗാസ്റ്റാറിന്റെ സ്ഥാനം ഏഴാമതാണ്.മതിലിനപ്പുറമുള്ള സ്ത്രീ ശബ്ദത്തെ പ്രണയിച്ച മതിലുകളിലെ ബഷീറിനെ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിയെ ദ സിനിമാഹോളിക് ഏഴാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്

അമിതാഭ് ബച്ചന്‍,കമല്‍ ഹസന്‍,ഇര്‍ഫാന്‍ ഖാന്‍, റാണി മുഖര്‍ജി, മനോജ് ബാജ്‌പേയ്, ഓം പൂരി, രാജേഷ് ഖന്ന, നസീറുദ്ദീന്‍ ഷ തുടങ്ങി നിരവധി പേര്‍ പട്ടികയില്‍ ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക