Image

മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്

Published on 13 August, 2017
മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്
ന്യു യോര്‍ക്ക്: ദേശസ്‌നേഹത്തിന്റെ പതാകയും നാനാത്വത്തിലെ ഏകത്വത്തിന്റെ പെരുമയും ഉദ്‌ഘോഷിച്ച് ഹില്‍സൈഡ് അവന്യുവില്‍ അരങ്ങേറിയ രണ്ടാം ഇന്ത്യാ ദിന പരേഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ന്യു യോര്‍ക്ക് നഗരത്തില്‍ മന്‍ഹാട്ടനു പുറമെ ക്വീന്‍സിലും നടത്തിയ പരേഡ് വന്‍പിച്ച വിജയമായതായി സംഘാടകരായ ഫ്‌ളോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയില്‍ മലയാളികള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന ഏക പരേഡാണിത്. മറ്റിടങ്ങളില്‍ മലയാളികളെ അടുപ്പിക്കില്ലെന്നാണു പരാതിയെങ്കില്‍ ഇവിടെ സംഘാടകരിലും മാര്‍ച്ച് ചെയ്തവരിലൂം നല്ലൊരു പങ്ക് മലയാളികളാണ്. വിവിധ മലയാളി സംഘടനകള്‍ ബാനറുമായി പരേഡില്‍ മാര്‍ച്ചുചെയ്തു. അതു കൊണ്ടാവാം പഞ്ചാബികളൊഴിച്ചുള്ള നോര്‍ത്ത് ഇന്ത്യാക്കാരുടെ പ്രാതിനിധ്യത്തില്‍ കുറവും കണ്ടു.

പക്ഷെ സ്‌പൊണ്‍സര്‍മാരില്‍ മിക്കവരും നോര്‍ത്ത് ഇന്ത്യന്‍സ് ആണെന്നും അങ്ങനെയൊരു ചേരിതിരിവ് ഒന്നും അനുഭവപ്പെട്ടില്ലെന്നും സംഘാടകരിലൊരാളായ കോശി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

263-ം സ്ട്രീറ്റില്‍ നിന്നു രണ്ടു മണിക്കാരംഭിച്ച പരേഡിനു മുന്‍ നിരയില്‍ അശ്വാരൂഡരായ പോലീസിനു തൊട്ടു പിന്നാലെ പോലീസ് ഓഫീസര്‍മാരും ന്യു യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ദേശി സൊസൈറ്റി അംഗങ്ങളായ ഓഫീസര്‍മാരും മാര്‍ച്ചു ചെയ്തു.

ഫ്‌ളോട്ടുകളും സംഘടനകളും അവര്‍ക്കു പിന്നിലായി ദേശഭക്തി മുദ്രാവാക്യങ്ങളുമായി മാര്‍ച്ചു ചെയ്തു.

മഴ പെയ്യുമെന്ന ഭീതിയില്‍ പലരും പരേഡിനൊപ്പം നടക്കാതെ 236-ം സ്ട്രീറ്റില്‍ പടവന്‍-ഫെല്ലര്‍ പാര്‍ക്കിലെ സമ്മേളന സ്ഥലത്ത് നേരത്തെ എത്തി. കഴിഞ്ഞ വര്‍ഷത്തെ കടുത്ത ചൂട്ഓര്‍മ്മിച്ചാവണം ഇത്തവണ വിശാലമായ ടെന്റുകള്‍ ഒരുക്കിയത് ഏറെ സൗകര്യ പ്രദമായി.

ആറു ഫ്‌ളോട്ടുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. കഴിഞ്ഞ തവണത്തെക്കാല്‍ കൂടുതല്‍

ഫോമായുടെ ബാനറുമായി അണിനിരന്നവര്‍ക്ക് നേത്രുത്വം നല്‍കാന്‍ ഫ്‌ളോറിഡയില്‍ നിന്ന് നാഷണല്‍ ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍, ഫിലഡല്‍ഫിയയില്‍ നിന്നു യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവരും എത്തി. ജോണ്‍ സി വര്‍ഗീസ് (സലിം) മെട്രോ റീജിയന്‍ ആര്‍.വി.പി പ്രദീപ് നായര്‍, ഷിനു ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗം എ.വി. വര്‍ഗീസ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

കേരള സെന്ററിന്റെ ബാനറിനു കീഴില്‍ എകിസ്‌ക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍, പ്രസിഡന്റ് തമ്പി തലപ്പിള്ളി തുടങ്ങിയവര്‍ അണി നിരന്നു.

വലിയൊരു സംഘവുമായി എത്തിയ കേരള സമാജത്തിന്റെ മാര്‍ച്ചിനു ലീല മാരേട്ട്, വിനോദ് കെയാര്‍കെ, ജോണ്‍ പോള്‍ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

നേഴ്‌സസ് അസോസിയേഷനും തിളക്കമാര്‍ന്ന പ്രകടനമാണു കാഴ്ച വച്ചത്. ഒട്ടേറെ പേര്‍ അസോസിയേഷന്‍ ബാനറിനു പിന്നില്‍ അണി നിരന്നു. ഉഷാ ജോര്‍ജ്, റേച്ചല്‍ ഡേവിഡ്,മേരി ഫിലിപ്പ്, പ്രീത പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ്, മലയാളി ഹിന്ദു മണ്ഡലം (മഹിമ), നായര്‍ ബെനവലന്റ് അസോസിയേഷന്‍ (എന്‍.ബി.എ), കേരള കളച്ചറല്‍ അസോസിയേഷന്‍, ന്യു യോര്‍ക്ക് മലയാളി സ്‌പോര്‍ട്ട്‌സ് ക്ലബ്, ഇൻഡോ  അമേരിക്കന്‍ പ്രസ് ക്ലബ്, മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്‍ഡ്, ശ്രീ നാരായണ അസോസിയേഷന്‍, തുടങ്ങി ഒട്ടേറെ സംഘടനകള്‍ ബാനറുകള്‍ക്കു പിന്നില്‍ അണിനിരന്നു. ചെണ്ട മേളവുമായി ന്യു യോര്‍ക് ചെണ്ട ബോയ്‌സ് ആകര്‍ഷണ കേന്ദ്രമായി.

ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ബാനറുമായി പ്രസിഡന്റ് ശുദ്ധ് പര്‍കാഷ് സിംഗ്, കളത്തില്‍ വര്‍ഗീസ് എന്നിവര്‍ മാര്‍ച്ച് ചെയ്തു.

ലോംഗ് ഐലന്‍ഡിലെ ഹിക്ക്‌സ്വില്ലില്‍ ഇക്കൊല്ലം പരേഡ് ഇാല്ലാത്തതിനാല്‍ അവിടെ നിന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്‍ഡ് (എ.എ.എല്‍.ഐ) പ്രവര്‍ത്തകര്‍ ബാനറുമായി അണി നിരന്നു.

ഹിക്ക്‌സ്വില്ലിലെ കമ്യൂണിറ്റി നേതാവ് ബോബി കുമാര്‍ കലൊട്ടിയും അനുചരരും മാര്‍ച്ചിനെത്തി.

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്കു 23-ം ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന ബെന്നി ഇട്ടീരയും മാര്‍ച്ച് ചെയ്തു. സെപ്റ്റം. 12-നാണു പ്രൈമറി.

ബോളിവുഡ് നടിമാരായ തനുശ്രീ ദത്ത, മഹിമ ചൗധരി എന്നിവരായിരുന്നു ഗ്രാന്‍ഡ് മാര്‍ഷല്‍മാര്‍.

മര്‍ച്ചന്റ് അസോസിയേഷന്റെ ഭാരവാഹികളായ കൃപാല്‍ സിംഗ് (ചെയര്‍മാന്‍), സുഭാഷ് കപാഡിയ (പ്രസിഡന്റ്), വി എം ചാക്കോ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കോശി ഉമ്മന്‍ (പരേഡ് കമ്മിറ്റി ചെയര്‍മാന്‍), ഹേമന്ത് ഷാ (പ്രോഗ്രാം മാനേജര്‍), ജോസഫ് തോമസ് (റെജി വലിയകാലാ), ജോര്‍ജ് പറമ്പില്‍, മാത്യു തോമസ്, സഞ്ചോയ് അഗസ്റ്റിന്‍, ജെയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ നേതുത്വം നല്‍കി.

പരേഡ് പാര്‍ക്കില്‍ എത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഔവര്‍ ലേഡി ഓഫ് സ്‌നോസ് പള്ളി വികാരി ഫാ. കെവിന്‍ മക്ബ്രിയന്‍ പ്രാര്‍ഥന നടത്തി. അസോസിയേഷന്‍ സെക്രട്ടറി ഹേമന്ത് ഷാ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുഭാഷ് കപാഡിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രാധാന്യം വിവരിക്കുകയും കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. കോശി ഉമ്മന്‍സംഘടനകളെ സ്വാഗതം ചെയ്തു.

മുഖ്യ സ്‌പൊണ്‍സര്‍ ഹര്‍ഷദ് പട്ടേലിനെ ചടങ്ങില്‍ ആദരിച്ചു. ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലിലെ പ്രാദേശിക പ്രതിനിധി ബാരി ഗ്രോഡഞ്ചിക് രണ്ടാം പരേഡിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമൂണ്ടെന്നു പറഞ്ഞു. വൈവിധ്യത്തെ അഘോഷിക്കുന്ന ഇത്തരം പരിപാടികളാണു ക്വീന്‍സിനെ വ്യത്യസ്ഥമാക്കുന്നതെന്നദ്ദെഹം ചൂണ്ടിക്കാട്ടി. പരേഡ് ദിനം പ്രഖ്യാപിച്ചു കൊണ്ടുള്ള സിറ്റി കൗണ്‍സിലിന്റെ പ്രഖ്യാപനം അദ്ധേഹം ഭാരവാകളെ ഏല്പിച്ചു. ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊ, സിറ്റി കംട്രോളര്‍ സ്‌കോട്ട് സ്പ്രിംഗര്‍, 
കോണ്‍ഗ്രസ് വുമണ്‍  ഗ്രേസ് മെംഗ് എന്നിവരും പ്രതിനിധികള്‍ വശം പ്രഖ്യാപനങ്ങള്‍ നല്‍കി.

ന്യു യോര്‍ക് സിറ്റി മേയറായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിക്കോള്‍ മലിയടാകിസ്, നോര്‍ത്ത് ഹെമ്പ്സ്റ്റഡ് സിറ്റി കൗണ്‍സിലിലേക്കു മത്സരിക്കുന്ന മലയാളിയായ ജെറി വട്ടമല, നാസോ കൗണ്ടിയില്‍ നിന്നുള്ള ദിലീപ് ചൗഹാന്‍, തുടങ്ങി ഒട്ടേറെ പേര്‍ ആശംസകള്‍ നേര്‍ന്നു.

പുത്രിയുടെ സ്‌കൂള്‍ തുറന്നതു കൊണ്ട് അത്യാവശ്യമായി തിരിച്ചു പോയെങ്കിലും സംഘാടകര്‍ നിര്‍ബന്ധ പുര്‍വം തന്റെ സാന്നിധ്യം ആവശ്യപ്പെട്ടതു കൊണ്ട് വരികയായിരുന്നുവെന്നു മഹിമ ചൗധരി പറഞ്ഞു.

പ്രവാസ നാട്ടില്‍ ഇത്തരമൊരു ദേശഭക്തി ചടങ്ങില്‍ പങ്കെടുക്കാനായതില്‍ ക്രുതാര്‍ഥതയുണ്ടെന്നു തനുശ്രീ ദത്തയും പറഞ്ഞു.

സമ്മേളനത്തെത്തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറി. മഞ്ജു തോമസിന്റെ നേത്രുത്വത്തില്‍ ന്രുത്തപരിപാടികളും ഉണ്ടായി

ഇനി മറ്റൊരു കാര്യം. അടുത്ത വര്‍ഷം ഇതു പോരാ. ട്രൈസ്റ്റേറ്റില്‍ നിന്നുള്ള കഴിയുന്നത്ര മലയാളികള്‍ പരേഡില്‍ പങ്കെടുത്തു നമ്മുടെ ശക്തി തെളിയിക്കണം. വേറൊരു പരേഡിലും നമുക്കു പ്രാധാന്യമില്ലെന്നതു തന്നെ കാരണം. നാം ശക്തി തെളിയിക്കുമ്പൊള്‍ മറ്റുള്ളവര്‍ നമ്മെ അംഗീകരിക്കും. ഓര്‍ക്കുക മന്‍ഹാട്ടനിലെ പരേഡ് നടത്തുന്നത്ഏതാനും പേര്‍ അടങ്ങിയ സ്ഥിരം സംഘമാണു.

അമേരിക്കയിലെത്തുന്ന ഇന്ത്യാക്കാരില്‍ മഹാഭൂരിപക്ഷവും ജെ.എഫ്.കെയില്‍ വിമാനം ഇറങ്ങുന്നത് ക്വീന്‍സിലേക്കാണ്. 150-ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള നിന്നുമുള്ള കുടിയേറ്റക്കാര്‍ താമസിക്കുന്ന ഏക കൗണ്ടിഎന്ന ബഹുമതിയും ന്യൂയോര്‍ക്ക് നഗരത്തിന്റെ അഞ്ചു ബോറോകളിലൊായ ക്വീന്‍സിനു സ്വന്തം.

ജാക്‌സന്‍ ഹൈറ്റ്‌സില്‍ മുമ്പ് സ്വാതന്ത്ര്യദിന പരിപാടിക്കു നേതൃത്വം കൊടുത്തിരുന്ന വ്യാപാരി സുഭാഷ് കപാഡിയ ആണ് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ പരേഡിന്റെ ആശയം കൊണ്ടുവന്നത്. എല്ലാവരും അത് അംഗീകരിച്ചു. മലയാളി സമൂഹം പരേഡിനു കൂട്ടമായി അണിരക്കുകയും ചെയ്തു.

പരേഡ് വിജയത്തിനു അഹോരാത്രം പണിയെടുത്തവരില്‍ ഒരാളായ വി.എം. ചാക്കോ പരേഡിന്റെ വിജയത്തില്‍ സംത്രുപ്തി പ്രകടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ പരേഡ്കൂടുതല്‍ മികച്ചതും ജനകീയവും ആകുമെന്നദ്ധേഹം പറഞ്ഞു

ജോര്‍ജ് പറമ്പില്‍, സാബു ലൂക്കോസ്, വര്‍ഗീസ് കളത്തില്‍, റവ. ആദായി കോര്‍എപ്പിസ്‌കോപ്പ, റവ. ബാബു തോമസ്, റവ. വിത്സന്‍ ജോസ്,സജി തോമസ്, സജി താമരവേലില്‍, ചാക്കോ കോയിക്കലേത്ത്, പോള്‍ പനക്കല്‍, വര്‍ഗീസ് ചുങ്കത്തില്‍, ജോര്‍ജ് മാറാച്ചേരില്‍,ഷിബു ജേക്കബ്, ഡോ. നന്ദകുമാര്‍ ചാണയില്‍, സജി എബ്രഹാം, ജിന്‍സ്‌മോന്‍ സക്കറിയ, പ്രിന്‍സ് മാര്‍ക്കോസ്, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു. 
മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്മലയാളികളുടെ ശക്തിപ്രകടനമായി ന്യു യോക്ക് ക്വീന്‍സില്‍ രണ്ടാം ഇന്ത്യാ ദിന പരേഡ്
Join WhatsApp News
andrew 2017-08-13 19:07:37
She got murdered for you all by terrorists while you show off your pomp, pride & stupidity

Her name is Heather Heyer, and she's the young woman who died protesting hatred yesterday.

We'll all say that she died for the cause. That she knew the risks and it was just that important to her. That she'll be remembered and her death wasn't for nothing.

But that's all bullshit. This girl did the same thing I've done dozens of times: She went to a protest to say what she believed, believing full well she'd go home.

Like every protester, she didn't think she'd lose her life that day. But she did. And it's because of Donald J. Trump. He told his followers to be violent. He said he'd pay their legal fees.

This woman deserves our respect, but understand that, if she knew what was gonna happen, she wouldn't have went yesterday. She's a victim. A victim of hatred that we as progressives all too often sit back and say "We'll win by taking the moral high ground."

No... We won't. These people are violent. These people are murderers. You want to make sure the death of Heather Heyer means something? Then do everything you can to ensure an innocent young person never dies like this again.

Arm yourself. Read up on surviving mass casualty events. Always be aware of your surroundings. And take advice from Captain America who felt it was perfectly okay to punch a fucking Nazi.

This is our country. We've fought for it, and this is no time for complacency. Complacency got us Trump. This fight is never-ending, and to be a bystander makes you nothing more than part of the problem.

There's not a war coming. There's a war here. What are you gonna tell your grandchildren if you just sat back and watched?

Rest in power, Heather.


vincent emmanuel 2017-08-14 06:11:04
stay active before the trouble starts. That is how you prevent things. Parades like this brings us together, our causes together and our voices together. Mr VM chacko has done a meticoulous job bringing many segements of Indians together.. Good job.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക