Image

രാജൂ എന്ന ആംബുലന്‍സ് ഡ്രൈവര്‍ (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 13 August, 2017
രാജൂ എന്ന ആംബുലന്‍സ് ഡ്രൈവര്‍ (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
കഴിഞ്ഞദിവസം 11 മണിരാത്രി, തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കായി കേരളത്തില്‍ വന്നിട്ടുള്ള മുരുഗന്‍ എന്ന 30 വയസുകാരന്‍ ഒരുബൈക്കും സ്കൂട്ടറും തമ്മിലുണ്ടായ അപക ടത്തില്‍ കൊട്ടിയത്തു വച്ചുഗുരുതരമായിപരുക്കേറ്റു തലക്കായിരുന്നു പ്രധാന പരുക്ക്.

പോലീസ് സ്ഥലത്തെത്തി ആംബുലന്‍സ് വിളിപ്പി ച്ചു പരുക്കേറ്റ ആളെഅടുത്തുള്ള കിംസ് എന്ന ഹോസ്പ്പിറ്റലില്‍ കൊണ്ടുചെന്നു. വെന്‍റ്റിലെറ്റര്‍ ഒഴിവില്ലഎന്നകാരണംപറഞ്ഞു ആളെപറഞ്ഞുവിട്ടു. അവിടെ നിന്നുംമുരുകനെ മെഡിസിറ്റി എന്ന ആശുപത്രിയില്‍ കൊണ്ടുചെന്നു അവിടെയും കരുണമറഞ്ഞുനിന്നു .രാജു തളര്‍ന്നില്ല മറ്റോരോസ്പിറ്റല്‍ മെഡി ട്രിനീയായി ലേക്കു ആംബുലന്‍സ്പാഞ്ഞു. അവിടെയും നിരാശപ്പെടുത്തുന്ന അനുഭവംതന്നെ. ഗത്യന്തരമില്ലാതെ ജീവനുവേണ്ടിമല്ലിടുന്ന മുരുകനെ രാജു 72 കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരംമെഡിക്കല്‍ കോളേജിലേക്ക് വിട്ടു. അവിടെനിന്നും കിട്ടിയമറുപടി രണ്ടുമണിക്കൂര്‍ കാത്തുനില്‍ക്കൂ വെന്‍റ്റിലേറ്റര്‍ ചിലപ്പോള്‍ലഭ്യമാകും? എല്ലാവഴികളുംമുട്ടിയ രാജൂ ആംബുലന്‍സ് ഡിസ്ട്രിക് ഹോസ്പിറ്റലിലേക്ക് വിട്ടു എന്നാല്‍വഴി മധ്യേമുരുകന്‍ അന്ത്യശ്വാസംവലിച്ചു അപ്പോള്‍നേരം 7 മണ ിരാവിലെ.

ഒന്നാലോചിച്ചു നോക്കൂ, എത്രമണിക്കൂര്‍ അപകടത്തിനുശേഷം ഈ പാവപ്പെട്ടമനു ഷ്യന്‍ ഒരല്‍പ്പം ദയക്കുവേണ്ടി ചലിക്കാത്ത ദേഹവുമായി മണി ഗോപുരവാതിലുകളില്‍ മുട്ടി? സിമന്‍റ്റുഗോപുരങ്ങള്‍ ഉയര്‍ത്തിമനുഷ്യന്റെ ആരോഗ്യരക്ഷലക്ഷ്യം എന്നെ ല്ലാംവീമ്പടിച്ചു, ആഗോള ആതുരചികിത്സക്കു മാനഹാനിവരുത്തിവച്ച ഈസ്ഥാപനങ്ങളെ പൊതുജനം എങ്ങിനെ നേരിടണം. ദിലീപിന്റെ കാര്യത്തില്‍ കേരളജനതകാട്ടിയ ഉത്സാഹം ഈപാവപ്പെട്ട മുരുകനിലും കാട്ടുമോ?

ആര്‍ക്കു വിശ്വസിക്കുവാന്‍ പറ്റും അഞ്ചു ആശുപത്രികളില്‍ ഒന്നിനുപോലും ആപാവം മുരുകനെരക്ഷപ്പെടുത്തുവാന്‍ സാധിച്ചില്ലെന്ന്? വെന്‍റ്റിലേറ്ററാണ് ഇവിടത്തെ വില്ലന്‍.

പണം അതാണിവിടെ ഇല്ലാതെപോയത് അല്ലാതെ ശ്വാസസഹായി എന്ന ഒരു മിഷ്യനല്ല.
ഉടനെതന്നെഭരണാധികാരികള്‍ മുതലക്കണ്ണീരുമായി രംഗത്തെത്തും. കുറെപണം മുരുകന്റെ വീട്ടുകാര്‍ക്ക് എറിഞ്ഞുകൊടുക്കും അതോടെ ആ ഒരധ്യായം അവസാനിക്കും. ഹൃദയഭേദകമായ ഈദുരന്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ ആരാണ്? കണ്ണില്‍ച്ചോരയില്ലാത്ത സ്വകാര്യാശുപത്രികളോ, അവശ്യം വേണ്ട സൗകര്യങ്ങള്‍പോലുമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളോ?

പാവപ്പെട്ട മറുനാടുകാരന്‍, മുരുകനു ചികിത്സകിട്ടാത്തതിനു കാരണം മറ്റു ചിലതാണ്. കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ ചികിത്സിക്കാനാവില്ലെന്നായിരുന്നു ഒരുആശുപത്രിയുടെ നിലപാട്. പണംകിട്ടില്ലെന്ന ഭയമാണ് അതിനുപിന്നിലുള്ളത്. കേരളത്തിലെ മിക്കസ്വകാര്യാശുപത്രികളും പണ്ടേതന്നെ ഈനിലപാടാണു സ്വീകരിക്കുന്നത്...

കേരളജനതയുടെ ജീവിതത്തിലും സമൂഹത്തിലും നിന്ന് കരുണ അപ്രത്യക്ഷമായിരി ക്കുന്നുവെന്നു വെളിപ്പെടുത്തുന്ന ഒരുസംഭവംകൂടി മുരുകന്റെദുരന്തം വെളിപ്പെടുത്തിയിരിക്കുന്നു. എങ്കിലും രാജുവിനെപ്പോലുള്ള ആംബുലന്‍സ് െ്രെഡവേഴ്‌സ് കൂരിരുട്ടില്‍ കാണുന്ന മിന്നാമിനുങാണ്. ഇയാള്‍ക്ക് വെള്ളക്കുപ്പായമോ മെഴ്‌സിഡസ് കാറോഒന്നുമില്ല എന്നാല്‍ നിങ്ങളുടെ യെല്ലാം മനസ്സുകളില്‍ചീഞ്ഞുനാറുന്ന പണത്തോടുള്ള അത്യാര്ത്തി ഈമാനുഷ്യസ്‌നേഹിയിലില്ല.
ഏതാനു ംമാസങ്ങള്‍ക്കു മുന്‍പ്ഈ ലേഖകന്‍ കേരളവും ഹോസ്പിറ്റല്‍കച്ചവടവും എന്നതലക്കെട്ടില്‍ ഒരുലേഖനം എഴുതിയിരുന്നു. ഇന്നിപ്പോള്‍ ഇതുപോലൊന്നു കൂടിഎഴുതേണ്ടി വന്നിരിക്കുന്നു.

കഷ്ട്ടം എന്തുപറ്റി ഈ ദൈവത്തിന്റെ സ്വന്തം നാടിന്? പിശാചിന് തീറെഴുതികൊടുത്തോ? ഇവിടെപൊതുജനവും മാധ്യമങ്ങളും ശക്തമായി രാഷ്ട്രീയക്കാരോടും ഭരണാ ധിപരോടും ആവശ്യപ്പെടണം ഇതുപോലുള്ള ഒരുദുരന്തംഇനിയുംകേരളത്തില്‍ നടക്കുവാന്‍ പാടില്ലഎന്ന്. ഇതിന്റെ പിന്നില്‍ അഭിനയിച്ച എല്ലാ ആശുപത്രിമേധാവികളും ശിക്ഷിക്കപ്പെടണം. കാരുണ്യത്തെയും മനുഷ്യജീവനെയും ചികിത്സാവകാശത്തെയും പറ്റി തീവ്രജാഗ്രത പുലര്‍ത്തുന്ന ഒരുസമൂഹത്തിനു മാത്രമേകണ്ണില്‍ച്ചോരയില്ലാത്ത ആശുപത്രികളെയും വ്യക്തികളെയും നിലക്കുനിര്‍ത്തുവാന്‍ പറ്റൂ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക