Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായി

മാത്യു ജോര്‍ജ് Published on 13 August, 2017
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായി
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക വര്‍ഷങ്ങളായി നടത്തിവരുന്ന "കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം' ഓഗസ്റ്റ് 12-ന് ശനിയാഴ്ച വിജയകരമായി നടത്തി. ഇതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ്, ആനുവല്‍ കുക്ക് ഔട്ട്, സ്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിനുവേണ്ടിയുള്ള അവശ്യസാധനങ്ങളുടെ വിതരണം എന്നിവ നടത്തുകയുണ്ടായി. ഇടവകയിലെ യുവതീ-യുവാക്കളുടെ സംഘടനയായ എം.ജി.ഒ.സി.എസ്.എം, ഫോക്കസ് ഗ്രൂപ്പിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വര്‍ഷംതോറും നടത്തുന്ന ഈ പ്രവര്‍ത്തനം സമീപവാസികളുമായി ഇടപഴകുന്നതിന്റെ മകുടോദാഹരണമാണ്.

രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ ആയിരുന്നു ഈവര്‍ഷത്തെ പരിപാടികള്‍. ബാര്‍ബിക്യൂ, ഫ്രൂട്ട്‌സ് എന്നിവ പങ്കെടുത്തവര്‍ക്ക് നല്‍കി. തുടര്‍ന്ന് സ്കൂള്‍ പഠനോപകരണങ്ങളുടെ വിതരണവും നടന്നു. ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേര്‍ പങ്കാളികളായി.

37 വര്‍ഷമായി യോങ്കേഴ്‌സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക് ആത്മീയ ഉണര്‍വ്വ് നല്കുന്ന കാര്യവും പലരും സാക്ഷ്യപ്പെടുത്തി. പള്ളിയുടെ ഈ സന്മനസിന് സമീപവാസികള്‍ നന്ദി പ്രകടിപ്പിച്ചു. ഇടവക വികാരി വെരി റവ ചെറിയാന്‍ നീലാങ്കല്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ് (പി.ആര്‍.ഒ)
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക