നിയമസഭാ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം
Published on 14 August, 2017
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലും
എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം. അതീവ സുരക്ഷയുള്ള ഇവിടുത്തെ 34 ഇടങ്ങളില്‍
നിന്നായി അഗ്നിശമന ഉപകരണങ്ങളാണ് മോഷണം പോയത്. സിസിടിവി ഇല്ലായിരുന്നു. സംഭവം
പുറത്തറിയിക്കാതെ അധികൃതര്‍ മറച്ചുവച്ചു. പോലീസും ഇതില്‍ നടപടി
എടുത്തിരുന്നില്ല.
ഇന്ന് രാവിലെയാണ് സംഭവം പുറത്തായത്. മൂന്ന്
തവണയായിട്ടാണ് മോഷണം നടന്നത്. മോഷണ വിവരം ഫയര്‍ ഫോഴ്സ് ഇക്കാര്യം സുരക്ഷാ
ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല