Image

ഗൊരഖ്‌പൂര്‍ ദുരന്തം; ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി

Published on 14 August, 2017
ഗൊരഖ്‌പൂര്‍ ദുരന്തം; ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: ഗൊരഖ്‌പൂര്‍ ദുരന്തത്തില്‍ ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തിന്‌ അനുമതി നല്‍കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും നിര്‍ദ്ദേശിച്ചു.

കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെങ്കിലും അതല്ല മരണ കാരണമെന്നാണ്‌ ഗൊരഖ്‌പൂര്‍ ജില്ലകളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. റിപ്പോര്‍ട്ട്‌ കളക്ടര്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്‌ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക