Image

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 24 മുതല്‍- സാബു വാര്യാപുരം പ്രസംഗിയ്ക്കുന്നു

ജീമോന്‍ റാന്നി Published on 14 August, 2017
ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 24 മുതല്‍- സാബു വാര്യാപുരം പ്രസംഗിയ്ക്കുന്നു
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകമിഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ 26 വരെ(വ്യാഴം മുതല്‍ ശനി) തീയതികളില്‍ നടത്തപ്പെടുന്നു.
സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ സാബു വാര്യാപുരം തിരുവചന പ്രഘോഷണം നടത്തും.
ഇ്മ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് (12803, Sugar Ridge Blvd, Stafford, TX 77477) നടത്തപ്പെടുന്ന യോഗങ്ങള്‍ വൈകുന്നേരം 7 മണിയ്ക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിയ്ക്കും.

ഇന്ത്യയിലും വിദേശത്തുമായി നിരവധി കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ തിരുവചനപ്രഘോഷണം നടത്തിയിട്ടുള്ള അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകന്‍ സാബു വാര്യാപുരത്തിന്റെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും ജാതിമതഭേദമെന്യ ക്ഷണിയ്ക്കുന്നുവെന്ന് ഇടവകമിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ജോണ്‍സണ്‍ ഉണ്ണിത്താന്‍-281-561-9147
റവ.ഏബ്രഹാം വര്‍ഗീസ്-713 330 5299
കോശി തെക്കേതുണ്ടിയില്‍-832-567-24498
ജോസഫ് ചാണ്ടി- 281-961-3414
സാം തോമസ് - 832-868 5465

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 24 മുതല്‍- സാബു വാര്യാപുരം പ്രസംഗിയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക