Image

തന്റെ മകന്‍ നിരപരാധിയാണ്‌; പിണറായി വിജയന്‌ ദിലീപിന്റെ അമ്മയുടെ കത്ത്‌

Published on 15 August, 2017
തന്റെ  മകന്‍ നിരപരാധിയാണ്‌; പിണറായി വിജയന്‌ ദിലീപിന്റെ അമ്മയുടെ കത്ത്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‌ നടന്‍ ദിലീപിന്റെ അമ്മ കത്തയച്ചു. തന്റെ മകന്‍ നിരപരാധിയാണെന്ന്‌ കാണിച്ചാണ്‌ കത്തയച്ചിരിക്കുന്നത്‌. കത്ത്‌ ഡി.ജി.പിക്ക്‌ കൈമാറി.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം കഴിഞ്ഞ ദിവസം ആലുവ സബ്‌ ജയിലില്‍ എത്തിയിരുന്നു. 
ജയില്‍വാസം നീളുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.


നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന്‌ ദിലീപ്‌ നിര്‍ദേശം നല്‍കിയിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ്‌ ആണ്‌ ദിലീപിനെ കാണാന്‍ എത്തിയിരുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക