Image

ദിലീപിനെ കുടുക്കിയതാണന്നുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു ; അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന്‌ പി.സി ജോര്‍ജ്‌ വീണ്ടും

Published on 15 August, 2017
 ദിലീപിനെ  കുടുക്കിയതാണന്നുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു ; അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന്‌ പി.സി ജോര്‍ജ്‌ വീണ്ടും


കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ്‌. 

കേസില്‍ ദിലീപ്‌ നിരപരാധിയാണന്നും അയാളെ കുടുക്കിയതാണന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. കേസില്‍ ഇപ്പോള്‍ നടത്തുന്നത്‌ കള്ള അന്വേഷണമാണ്‌. താന്‍ പറഞ്ഞതല്ലാം സത്യമാണ്‌ പോലീസല്ല പട്ടാളം വന്നാലും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കും.
നടിയെ ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക്‌ അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കണം. ഇതില്‍ ആര്‍ക്കാണ്‌ തര്‍ക്കമെന്നും അദ്ദേഹം ചോദിച്ചു.

 തനിക്കെതിരെ കത്തല്ല എന്ത്‌ കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ്‌ നിരപരാധിയെന്ന്‌ തെളിഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട്‌ പോകുന്നത്‌. ദിലീപ്‌ നിരപരാധിയാണെന്നും പിസി പറഞ്ഞു.

പള്‍സര്‍ സുനി പറയുന്നത്‌ വിശ്വസിക്കേണ്ട കാര്യമില്ല. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ്‌ ചെയ്യുമോ. വനിതാ കമ്മീഷന്റെ തലപ്പത്തും യോഗ്യതയുളളവര്‍ വരണം. പരാതിയെ ഭയപ്പെടുന്നില്ലെന്നും പിസി ജോര്‍ജ്‌ പറഞ്ഞു.

പിസി ജോര്‍ജ്‌ എംഎല്‍എ നടത്തിക്കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. പിസി ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ കേസിനെ ബാധിക്കുമെന്ന്‌ ആശങ്ക രേഖപ്പെടുത്തിയാണ്‌ കത്ത്‌. വുമണ്‍ ഇന്‍ സിനിമ കളക്ടീവ്‌ കത്ത്‌ പുറത്തുവിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക