Image

ദുബൈ കെ.എം.സി.സിയില്‍ പതാക ഉയര്‍ത്തി

Published on 15 August, 2017
ദുബൈ കെ.എം.സി.സിയില്‍ പതാക ഉയര്‍ത്തി
ദുബൈ: ഇന്ത്യയുടെ എഴുപത്തിയോന്നാമത് സ്വാതത്ര്യദിനാഘോഷത്തിന്‍ തുടക്കം കുറിച്ചുകൊണ്ട് രാവിലെ ദുബൈ കെ.എം.സി.സി അല്‍-ബറാഹ ആസ്ഥാനത്ത് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ പതാക ഉയര്‍ത്തി.

ആക്ടിംഗ് ജന:സെക്രട്ടറി ആര്‍.ശുകൂര്‍, ട്രഷറര്‍ എ.സി ഇസ്മായില്‍,ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ ഇബ്രാഹിം,ഇസ്മായില്‍ ഏറാമല തുടങ്ങിയ ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ദിച്ചു.

ആഘോഷത്തിന്റെ സമാപന സമ്മേളനവും വിവിധ കലാപരിപാടികളും ഇന്ന്(15/08/2017) ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്നു. 
ദുബൈ കെ.എം.സി.സിയില്‍ പതാക ഉയര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക