Image

എഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്; വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കെടുത്തു

Published on 15 August, 2017
എഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തു
എഡിസന്‍, ന്യു ജെഴ്‌സി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ മാര്‍ച്ച് ചെയ്യുകയും കാഴ്ചക്കാരായി എത്തുകയും ചെയ്ത എഡിസണിലെ ഇന്ത്യാ ഡേ പരേഡില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളോട്ടുമായി മലയാളികള്‍ എത്തിയത് പുതുമയായി. വളരെ വര്‍ഷങ്ങല്‍ക്കു ശേഷം മലയാളി സാന്നിധ്യം പരേഡില്‍ ഇതാദ്യമായിരുന്നു.

തങ്കമണി അരവിന്ദന്‍, പിന്റോ കണ്ണമ്പള്ളി, സോമന്‍ ജോണ്‍ തോമസ്, ജയപ്രകാശ്, ജിനു അലക്‌സ്, ജീന, സഞ്ജീവ് കുമാര്‍, രവി രാമചന്ദ്രന്‍, അര്‍ച്ചന, സോഫി വിത്സന്‍ തുടങ്ങിവരാണു പങ്കെടുത്തത്.
സ്വാതന്ത്യ ദിന പരേഡില്‍ പങ്കെടുക്കേണ്ടത് കടമയായി തോന്നിയെന്നു പങ്കെടുത്തവര്‍ പറഞ്ഞു. നമ്മുടെ ദേശഭക്തിയുടെ പ്രതിഫലനമാണിത്.

മൊത്തം 40,000 പേര്‍ പങ്കെടുത്തുവെന്നാണു സംഘാടകരായ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ അവകശപ്പെട്ടത്. മുന്‍പ് രണ്ട് അസോസിയേഷനുകള്‍ മത്സരിച്ച് പരേഡ് നടത്തിയപ്പോ
ള്‍  ഇരു പരേഡും ശുഷ്‌കമായിരുന്നു. ഇപ്പോള്‍ ഒരു സംഘടന മാത്രമായപ്പോള്‍ പരേഡിനും ജന പിന്തുണ കൂടി. ബദല്‍ പരേഡ് നടത്തിയിരുന്ന ഓക്ക് ട്രീ ബിസനസ് അസോസിയേഷന്‍ ഇപ്പോള്‍ സജീവമല്ല.

ബോളിവുഡ് നടന്‍ റിതീഷ് ദേശ്മുഖ് ആയിരുന്നു ഗ്രാന്‍ഡ് മാര്‍ഷലും ആകര്‍ഷണ കേന്ദ്രവും. ന്യു ജെഴ്‌സി ഗവര്‍ണറായി മത്സരിക്കുന്ന ഫില്‍ മര്‍ഫി (ഡെമോക്രാറ്റ്), കിം ഗഡാഞ്ഞൊ (റിപ്പ്ബ്ലിക്കന്‍) കോണ്‍ഗ്രസംഗം ഫ്രാങ്ക് പലോണ്‍, എഡിസണ്‍ മേയര്‍ തോമസ് ലാങ്കി തുടങ്ങിയവര്‍ പരേഡിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തെയും അഭിവാദ്യം ചെയ്തു.

ഫ്‌ളോട്ടുകളും മാര്‍ച്ച് ചെയ്ത സംഘടനകളുമെല്ലാം മുന്‍ വര്‍ഷത്തേതു പോലെ തന്നെ. എയര്‍ ഇന്ത്യയാണു അല്പമെങ്കിലും പുതുമയുള്ള ഫ്‌ളോട്ട് അവതരിപ്പിച്ചത്.

എഡിസണില്‍ ആരഭിച്ച് ഇന്ത്യന്‍ ബിസിനസ് കേന്ദ്രമായ ഓക്ക് ട്രീ റോഡിലുടെ സമീപ നഗരമായ വുഡ്ബ്രിഡ്ജിലാണു പരേഡ് സമാപിക്കുന്നത്. രണ്ടു നഗരങ്ങളിലായി നടക്കുന്ന എക പരേഡാണിത്.

പരേഡിന്റെ വന്വിജയത്തില്‍  പ്രസിഡന്റ് ധിരന്‍ അമിന്‍ സംത്രുപ്തി പ്രകടിപ്പികുകയും നൂറു കണക്കിനു വോളന്റിയര്‍മാരുടെ നിസ്വാര്‍ഥ സേവനത്തിനു നന്ദി പറയുകയും ചെയ്തു
എഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തുഎഡിസണില്‍ പ്രകമ്പനമായി ഇന്ത്യാ ഡേ പരേഡ്;  വേള്‍ഡ് മലയാളി   കൗണ്‍സില്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക