Image

അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് ഹിമ ശങ്കറിന്റെ മറുപടി

Published on 15 August, 2017
അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് ഹിമ ശങ്കറിന്റെ മറുപടി

അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് മറുപടിയുമായി നടി ഹിമ ശങ്കര്‍. തന്റെ നിലപാടുകളേയും അഭിപ്രായങ്ങളേയും വ്യക്തമാക്കിയിട്ട് കിട്ടുന്നതെല്ലാം മതിയെനിക്കെന്നും തന്നെ മനസിലാക്കിയിട്ടു വരുന്നവര്‍ തന്നിലേക്കു വന്നാല്‍ മതിയെന്നും നിര്‍ബന്ധമൊന്നുമില്ലെന്നും ഹിമ പറയുന്നു.

എനിക്ക് ചെയ്യാനുള്ളത് തട്ടി മുട്ടി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നതിന് ഒരു സുഖമുണ്ട്. മനസിന് ഭാരങ്ങളില്ല. ആലശിഴ എമസല ആയി കോടികള്‍ സമ്പാദിക്കുന്നതിലും നല്ലത് ആലശിഴ ഠൃൗവേളൗഹ ആയി ആയിരങ്ങള്‍ സമ്പാദിക്കുന്നതാണ്.

എനിക്ക് പ്രകൃതി തന്ന കഴിവില്‍ വിശ്വാസമുണ്ട്. എത്ര മൂടിവച്ചാലും ഒരിക്കലത് ഹൃദയങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും. ചിതയിലേക്ക് ചിരിച്ചുകൊണ്ടാണ് കയറി പോകാന്‍ ആഗ്രഹിക്കുന്നത്. വേറൊന്നും അതിനേക്കാള്‍ വലുതല്ല. ഹിമ പറയുന്നു. തന്നെ പിന്തുണച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദിയെന്നും ഹിമശങ്കര്‍ പറയുന്നു. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ പറഞ്ഞിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക