Image

തമിഴ്‌നാട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കമല്‍ഹാസന്‍

Published on 15 August, 2017
തമിഴ്‌നാട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്. രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം നടത്തിയിരിക്കുന്നത്. ദുരന്തങ്ങളും അഴിമതിയും തുടര്‍ക്കഥയാകുന്‌പോള്‍ ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ രാജി സ്വാഭാവികമായും ആവശ്യമായി വരും. എന്നാല്‍ ഇവിടെ ഒരു പാര്‍ട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


തമിഴ്‌നാടിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യം. ഇതിനായി എന്റെ ശബ്ദം ശക്തിപ്പെടുത്താനുള്ള പിന്തുണ നല്‍കാന്‍ ആരാണുള്ളത്. ഡിഎംകെയും എഐഎഡിഎംകെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ജനതയെ സഹായിക്കേണ്ട ഉപകരണങ്ങളാണ്. അവ പ്രയോജനരഹിതങ്ങളായെങ്കില്‍ മറ്റ് വഴികള്‍ നോക്കുകതന്നെ ചെയ്യണമെന്നും കമല്‍ഹാസന്‍ പറയുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ എത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക