Image

ട്രൈസ്‌റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന്

സുമോദ് നെല്ലിക്കാല Published on 15 August, 2017
ട്രൈസ്‌റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന്
ഫിലാഡല്‍ഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം ഒക്ടോബര്‍ പത്തൊന്‍പത്തിനു നടത്തുന്നു. സീറോ മലബാര്‍ (608 വെല്‍ഷ് റോഡ് 19115 ) ഓഡിറ്റോറിയത്തില്‍ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

2017 സെപ്റ്റംബര്‍ 3 നു നടക്കുന്ന ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള 56 ടൂര്‍ണമെന്റ് കൂടാതെ സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും പ്രേത്യേകം വടം വലി മത്സരം, അടുക്കള തോട്ട മത്സരം, ഡാന്‍സ് മത്സരം എന്നിവയും ഓണസദ്യയും നടത്തപ്പെടുന്നതാണ്.

ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂര്‍ണമെന്‍റ് നു പങ്കെടുക്കാനഗ്രെഹിക്കുന്നവര്‍ കോ ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ (215 880 3341). മാത്യു ജോസഫ് (215 742 4587) , ദിലീപ് ജോര്‍ജ് (484 431 6454 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

മത്സരങ്ങളില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. റോണി വര്ഗീസ് (ചെയര്‍ മാന്‍) 2672439229 . സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി) 2673228527 . റ്റി ജെ തോംസണ്‍ (ട്രസ്റ്റി) 2154292442.
ട്രൈസ്‌റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന് ട്രൈസ്‌റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന് ട്രൈസ്‌റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക