Image

71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു

പി ഡി ജോര്‍ജ് നടവയല്‍ Published on 16 August, 2017
71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു
ഫിലഡല്‍ഫിയ: 71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ) നേതൃത്വത്തില്‍ ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തവരെല്ലാവരും ചേര്‍ന്ന് അചാരപൂര്‍വം ഭാരതദേശീയഗാനം ആലപിച്ചു. അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു. പ്രശസ്ത എഴുത്തുകാരനും സാൂഹിക പ്രവര്‍ത്തകനുമായ ആണ്ഡ്രൂ പാപ്പച്ചന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഓര്‍മ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി. ഇന്നത്തെ ഇന്ത്യയില്‍ അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞ് ഭാരതസ്വാതന്ത്ര്യത്തിന്റെ ശില്പികളുടെ സ്വപ്നങ്ങള്‍ പൊലിയുകയാണ്. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍  മറുനാടന്‍ ഭാരതീയര്‍ക്കാണ്; അവര്‍ ആര്‍ജ്ജിക്കുന്ന ആധുനിക ലോകപരിചയങ്ങള്‍ കൊണ്ട് കൂടുതല്‍ സാധ്യതകളുള്ളത് എന്ന് ആണ്ഡ്രൂ പാപ്പച്ചന്‍ പറഞ്ഞു.

അമേയാ പാറപ്പുറത്ത്, മഹിമാ ജോര്‍ജ് എന്നിവര്‍ ഈശ്വര പ്രാര്‍ത്ഥനാഗാനം ആലപിച്ചു. അസ്സിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റേണി ജോവിന്‍, അരുണ്‍ ചെമ്പ്‌ളായില്‍, മിലിന്റ് പയസ്, ജിതിന്‍ ജോസ്,  എന്നീ അമേരിക്കന്‍ മലയാളി യുവ പ്രാസംഗികര്‍ ഇന്ത്യന്‍ പാരമ്പര്യന•കളെ മുക്തകണ്ടം പ്രശംസിച്ചു.

 'സ്വാതന്ത്ര്യം കിട്ടി 71 വര്‍ഷങ്ങള്‍ പിന്നിട്ട ഇന്ത്യയുടെയും കേരളത്തിന്റെയും ധാര്‍മിക പുരോഗതിയിലെ മുരടിപ്പിന്റെ ഭീഷണമായ പതനം നമ്മെ നിരാശപ്പെടുത്തുന്നു. ഈ നിരാശ മാറ്റുവാന്‍; ന•കള്‍ നിറഞ്ഞ ഗതകാല കുടുംബമൂല്യങ്ങളുടെയും ഗ്രാമീണ നിഷ്‌കളങ്കതയുടെയും വിലമതിക്കാനാവത്ത പ്രസക്തി തിരിച്ചറിയുക എന്നതാണ് കരണീയമായ മാര്‍ഗം. ഓര്‍മ മുഖരിതമാക്കുന്ന കുടുംബമൂല്യ പ്രചാരണം ഈ ഘട്ടത്തില്‍ വളരെ പ്രസക്തമാകുന്നു'.

71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു71-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക