Image

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് 27-ന്

Published on 16 August, 2017
കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് 27-ന്
ന്യൂജേഴ്‌സി: കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി ഇരുപത്തെട്ടാം വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് 27-ഞായറാഴ്ച സെന്റ് ജോണ്‍സ് കാത്തലിക് ചര്‍ച്ചില്‍ വച്ച് വൈകുന്നേരം 4.30 മുതല്‍ രാത്രി 9 വരെ നടക്കും.

പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കും. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെയുള്ള മഹാബലിയുടെ എഴുന്നള്ളത്ത്, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, കൈകൊട്ടിക്കളി, കുട്ടികള്‍ക്കായി പുഞ്ചിരി മത്സരം, യുവഗായകരുടെ ഗാനമേള, കോമഡി ഷോ എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക