Image

ഇവിടെ രാമായണം ആവര്‍ത്തിക്കുന്നു (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 16 August, 2017
ഇവിടെ രാമായണം ആവര്‍ത്തിക്കുന്നു (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
ഹിന്ദുപുരാണങ്ങളില്‍ രാമായണത്തിന് എന്താണ് പ്രാധാന്യം? ഹൈന്ദവ വിശ്വാസ പ്രകാരം മാതൃകാ പുരുഷന്റെയും സ്ത്രീയുടെയും മുര്‍ദ്ധന്യഭാവങ്ങളാണ് ശ്രീരാമചന്ദ്രനും സീതാദേവിയും .

ത്യാഗവീരന്‍, ദയാവീരന്‍, പരാക്രമവീരന്‍, വിദ്യാവീരന്‍ , ധൈര്യവീരന്‍ എന്നീ അഞ്ചുഉത്തമഗുണങ്ങളുള്ള സര്‍വ്വോത്തമനായ പുരുഷസ ങ്കല്പമാണ് ശ്രീരാമചന്ദ്രനെക്കുറിച്ച് ഹൈന്ദവമനസ്സുകളില്‍ പ്രതിഷ്ടിച്ചിരിയ്ക്കുന്നത് . അതുപോലെതന്നെ ക്ഷമയുംപാതി വൃത്യവുംസഹിഷ്ണുതയും കൊണ്ട് സ്ത്രീജന്മത്തിന്റെ പൂര്‍ണ്ണസ്വരൂപമാണ് സീതാദേവി.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനെന്ന നൃപന്റെ ജീവിതയാത്രയിലൂടെ സാധാരണമനുഷ്യന്റെ ഏറ്റകുറച്ചിലുകളുള്ള ജീവിതപാതയെയാണ് രാാമായണംഎന്നതിലൂടെ വാത്മീകിചിത്രീകരിച്ചിരിയ്ക്കുന്നത്. സാധാരണ മനുഷ്യന്റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോഴും വളരെപ്രയാസമേറിയ നിമിഷങ്ങളെ തരണം ചെയ്യുമ്പേ ാഴും അവനു ചിന്തിയ്ക്കാന്‍, വിലയിരുത്താന്‍ കുറെ സാഹചര്യങ്ങള്‍ ഒരിക്കിയിരിയ്ക്കുകയാണ് രാമായണം.

അനവധി സവിശേഷഗുണങ്ങളാല്‍ ഉത്തമപുരുഷനാണ് ശ്രീരാമചന്ദ്രനെങ്കിലും, തന്റെപ്രിയ പത്‌നി അപഹരിയ്ക്കപ്പെട്ടു മറ്റൊരുവന്റെ തടങ്കലില്‍കുറച്ചുകാലം താമസിച്ച് തിരിച്ചുവന്നപ്പോള്‍ അവളുടെ ചാരിത്ര്യത്തെ സംശയിച്ചുകൊണ്ടും, ഒരുവെളുത്തേടനും പത്‌നിയുമായുള്ള വളരെകുറച്ച് നേരത്തെസംഭാഷണം സ്വാധീനിച്ച ്ഗര്‍ഭിണിയായ തന്റെ ധര്‍മ്മപത്‌നിയെ പറഞ്ഞു ചതിച്ച്കാട്ടില്‍ കൊണ്ടുപോയി വെട്ടിക്കൊന്നുവരാന്‍ സഹോദരനോട് പറഞ്ഞതിലൂടെയും ശ്രീരാമനിലെ പച്ചയായപുരുഷനെ എടുത്തുകാണിയ്ക്കുന്നു. സീതാദേവിയാണെങ്കില്‍ തന്റെ ചാരിത്രത്തെ ചോദ്യം ചെയ്യപെട്ടിട്ടും,തന്നിലെമാതൃത്വത്തെസംശയിച്ചപ്പോഴുംപുരുഷന്റെകല്‍പ്പനയ്‌ക്കെതിരെ ശബ്ദമുയര്‍ത്താതെ, ഭര്‍ത്താവെന്ന സൗഭാഗ്യത്തിനായി തന്റെ വ്യക്തിത്വത്തെ പുരുഷന്റെകാല്കല്‍ വച്ച് നമസ്കരിയ്ക്കുന്നു.

എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, തലമുറകളായി രാമായണത്തെ ഒരു പവിത്രഗ്രന്ഥമായി കണക്കാക്കിയിട്ടും ആഗ്രന്ഥത്തിന്റെ ഉദ്ദേശശുദ്ധിയെ ഇന്നും അര്‍ത്ഥതവത്താക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

ഇവിടെ ഇന്നും ജനിച്ചുവീഴുന്നത് അനേകായിരം സീതമാര്‍തന്നെയല്ലേ? അടുക്കളയുടെ നാല്ചുമരുകള്‍ക്കുള്ളില്‍ നിന്നുംമോചിയ്ക്കപ്പെട്ടിട്ടും, സ്ത്രീസ്വാതന്ത്രം എന്ന് വിളിച്ച്കൂവിയിട്ടും, ഏതുതുറകളിലും മുന്‍ഗണന നല്‍കിയിട്ടും,അടുക്കള മുതല്‍ ബഹിരാകാശംവരെ പുരുഷനൊപ്പം നില്‍ക്കാന്‍തന്റേടം കാണിച്ചിട്ടും ഇന്നുംപുരുഷന് സ്ത്രീ അടിമയല്ലേ? അവള്‍ക്കിന്നും വിലക്കുകളും, പരിമിതികളും കല്പിയ്ക്കുന്നില്ലേ? പുരുഷന്റെ ആധിപത്യത്തില്‍നിന്നും സ്ത്രീപൂര്‍ണ്ണ വിമുക്തയാണോ? ത്രേതായുഗത്തില്‍ രാജ്യധര്‍മ്മത്തിന്റെ പേരില്‍ സ്ത്രീചാരിത്യം ചോദിയ്ക്ക പ്പെട്ടുവെങ്കില്‍ ,ഇന്ന് ലഹരിയ്ക്കും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കും സുഖത്തിനും വേണ്ടിസ്ത്രീയെ അടിമപ്പെടുത്തുകയല്ലേ ഇവിടെ രാമന്മാര്‍? ഇതിനെതിരെ ശരിയാംവിധം പ്രതികരിയ്ക്കാന്‍ ഇന്നും സ്ത്രീപ്രാപ്തയാണോ? കേരളത്തില്‍ നടന്ന കോലാഹലം സൃഷ്ടിച്ച സൂര്യനെല്ലികേസ് ഇതിനുദാഹരണമല്ലേ? പതിനാറുവയസ്സുകാരി പെണ്‍കുട്ടിയെ അവള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍നിന്നും വിവാഹമെന്ന വ്യാമോഹംനല്‍കി തട്ടിക്കൊണ്ടുപോയി 37 പ്രാവശ്യം കാമസംതൃപ്തിയ്ക്കായി വിനിയോഗിയ്ക്കപ്പെട്ടപ്പോഴും ശക്തമായിപ്രതികരിയ്ക്കാന്‍ പെണ്‍കുട്ടിപ്രാ പ്തയായോ? ഇനിപ്രതികരിച്ച സാഹചര്യത്തില്‍തന്നെ കുറ്റക്കാര്‍ യാതൊരുനിയമനടപടിയ്ക്കും പിടികൊടുക്കാതെ, രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും മറയില്‍ സമൂഹത്തില്‍ ഞെളിഞ്ഞു നടക്കുകയും, പീഢിയ്ക്കപ്പെട്ട സ്ത്രീസമൂഹത്തിന്റെ പരിഹാസപ ാത്രമായികോടതിയിലും, പോലീസ്സ്‌റേഷനുകളിലും കയറിയിറങ്ങി, മുറവിളികൂട്ടി നീതിയ്ക്കുവേണ്ടി അലയേണ്ടി വരുന്ന ഒരുസാഹചര്യമാണ് ഇന്നുള്ളത്. ഇവര്‍ ജീവിതലക്ഷ്യങ്ങളില്ലാതെ കാട്ടിലുപേക്ഷിയ്ക്കപ്പെട്ട സീതമാര്‍തന്നെയല്ലേ? 2016ല്‍ കേരളത്തില്‍ നടന്ന, കയ്യിലുള്ള സാധനങ്ങള്‍ മോഷണംചെയ്ത്, കാമസംതൃപ്തിയ്ക്കായി അവളെ ഉപയോഗിച്ച് കൊലപ്പെടുത്തിറെയില്‍വേ പാളത്തില്‍ തള്ളിയ സൗമ്യകേസ്സു ഇത്തരം ഒരുസംഭവത്തിനുദാഹരണമല്ലേ? സംശയത്തിന്റെ പേരില്‍ ആത്മഹത്യകളും, കൊലപാതകങ്ങളും, സ്ത്രീയായി ജനിച്ചുഎന്നതുകൊണ്ട് രണ്ടുംമുന്നും വയസ്സില്‍ കാമപ്പിശാചുകള്‍ക്ക് അടിമപ്പെടുന്ന പിഞ്ചുകുട്ടികളുടെ കഥകളും ഇവിടെ അന്യമല്ലല്ലോ?


നമുക്ക്ചുറ്റിലും സംഭവിയ്ക്കുന്ന ഓരോ സംഭ വികാസങ്ങളില്‍ നിന്നും സീതമാത്രമല്ല രാമായണത്തിലെ ഓരോസ്വഭാവങ്ങളും ഇവിടെ ആവര്‍ത്തിയ്ക്കുന്നതായി കാണാം. മാധ്യമങ്ങളില്‍ഇന്ന ുംചൂടാറാതെ നിലനില്‍ക്കുന്നനടിയെ ആക്രമിച്ച കേസില്‍, വെളിപ്പെടുത്തിയ വിവരങ്ങള്‍വച്ച് നോക്കിയാല്‍,ഇവിടെ പ്രതികാരദാഹിയായ ഒരുരാവണനില്ലേ?

ഇന്നത്തെ രാഷ്രീയരംഗത്ത് നോക്കിയാല്‍ അധികാരമോഹങ്ങള്‍ക്കും, ആഗ്രഹസാഫല്യങ്ങള്‍ക്കും, രാഷ്ട്രത്തിനും, ജനങ്ങള്‍ക്കും വേണ്ടിനിസ്വാര്‍ത്ഥത സേവനം അനു ഷ്ഠിയ്ക്കുന്നനിഷ്കളങ്കരായ രാമന്മാര്‍ ഇന്നുംകാട്ടിലേക്ക് അയയ്ക്കപ്പെടുന്നില്ലേ? പണത്തിനുവേണ്ടി, ആഡംബരങ്ങള്‍ക്കുവേണ്ടി സുഖസൗകര്യങ്ങള്‍ക്കുവേണ്ടി , അധികാരത്തിനുവേണ്ടി വ്യാമോഹമെന്ന, മോഹനവാഗ്ദാനമെന്ന സ്വര്‍ണ്ണമാനിനു പിറകെസ്വയം മറന്നുമനുഷ്യന്‍ പലായനംചെയ്യുന്നില്ലേ?

അതിനാല്‍ ഇന്നത്തെസമൂഹത്തിലെ ഓരോ സീതാമാരും നല്ലൊരുകുടുംബത്തിനു വേണ്ടിസീതാദേവിയിലെ സല്ഗുണങ്ങളാകുന്ന ക്ഷമയുംസഹിഷ്ണുതയും സ്വീകാര്യമാക്കി, അടിമത്വത്തിനെതിരെ, അടിച്ചമര്‍ത്തുന്നതിനെതിരെ സമൂഹത്തിലെ മനുഷ്യപിശാചുക്കള്‍ക്കുനേരെ പല്ലും,നഖവും ഉപയോഗിച്ച് പ്രതികരിയ്ക്കണം. പ്രതികാരദാഹത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന രാവണന്മാര്‍ പരിണിതഫലം യുദ്ധമാണെന്നും അധികാരമോഹത്തിനുവേണ്ടിയും സ്വാര്‍ത്ഥത താല്പര്യങ്ങള്‍ക്കുവേണ്ടിയും മര്യാദരാമന്മാരെ കാട്ടിലയയ്ക്കുന്ന അജീര്‍ണ്ണരാഷ്ട്രീയത്തോടു പിന്തുണച്ചാല്‍നമ്മുടെ രാജ്യംഅനന്യായപ്പെട്ടു പോകുമെന്നതും ഓര്‍ക്കണം. അതിനാല്‍ രാമായണത്തെ വെറും ഒരുപുരാണ പുസ്തകമെന്ന നിലയില്‍ മാത്രംകണക്കാക്കാതെ രാമായണത്തിന്റെശരിയായ പൊരുള്‍മനസ്സിലാക്കി, അതിലെസാഹചര്യങ്ങളെ വിലയിരുത്തിപഠിച്ച്, ചിന്തിച്ച്‌നല്ലവശങ്ങളെ നിത്യജീവിതത്തില്‍ പ്രയോഗികമാക്കി ഈ മഹത്ഗ്രന്ഥത്തിന്റെ ഉദ്ദേശ ശുദ്ധിയെശരിയായ അര്‍ത്ഥത്ത ില്‍ചുഷണംചെയ്യാന്‍ ഹൈന്ദവ സമുദായങ്ങള്‍ക്ക് കഴിയുന്നതിലൂടെ മാത്രമേരാമായണമെന്ന പുരാണത്തിന്റെ രാമായണ മാസാചരണത്തിന്റെ ,രാമായണവായനയുടെ ഉദ്ദേശശുദ്ധിയെ സാക്ഷാത്കരിയ്ക്കാനാകു.
Join WhatsApp News
sudhir panikkaveetil 2017-08-16 12:33:48
ഭാരതത്തിൽ സീതാമാർ ജനിച്ച്കൊണ്ടിരിക്കും. രാമന്മാർ അവരെകൂട്ടി കാട്ടിലലയും. രാവണന്മാർ അവരെ തട്ടിക്കൊണ്ടു പോകും. യുധ്ധമുണ്ടാകും. രാമൻ ജയിക്കും. പക്ഷെ സീത വീണ്ടും ഒറ്റക്ക് കാട്ടിലേക്ക് തള്ളപ്പെടും. അവൾ ഗര്ഭിണിയായിരിക്കും. എന്നാൽ ഇപ്പോൾ വാൽമീകി അവിടെ ഉണ്ടാകില്ലെന്നാണ്. അതുകൊണ്ട് സീതാമാർ സീതയെ മുഴുവനായി സ്വീകരിക്കാതെ മനുഷ്യപിശാചുക്കൾക്ക് നേരെ പല്ലും നഖവും ഉപഗോഗിച്ച് പ്രതികരിക്കണമെന്ന് ജ്യോതി ലക്ഷ്മി നമ്പ്യാരുടെ അഭിപ്രായം നന്നായിരിക്കുന്നു.  എന്നാൽ സീതയെന്ന കൊക്കൂണിൽ നിന്നും ചിറക് വിടർത്തി സ്ത്രീകൾ പുറത്ത് വരുമോ? സംശയമാണ്.ഫെമിനിസം, വനിതാ കമ്മീഷൻ എന്നൊക്കെ ശബ്ധമുണ്ടാക്കുന്നെങ്കിലും സീതയിൽ നിന്നും വേറിടാൻ ഭാരതസ്ത്രീക് കഴിയില്ല.  രണ്ട് യുഗം കഴിഞ്ഞിട്ടും സീതയെപോലെ ഒരു പെണ്ണിനെ ആഗ്രഹിക്കുന്ന പുരുഷൻ സീതയെപോലെ ഒരു സ്ത്രീയാകാൻ ആഗ്രഹിക്കുന്ന സ്ത്രീ. രാമാ രാമാ എന്നെ ഉരുവിടു..സീത സീത എന്നല്ല.
Prg 2017-08-16 23:14:56

രാമായണം  ഇതിഹാസകാവ്യമെന്ന  വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ധർമ്മം   അർത്ഥം കാമം മോക്ഷം എന്നീ പുരുഷാർത്ഥങ്ങളെ   സംബന്ധിച്ച  ഉപദേശങ്ങൾ  കഥകളുടെ  സഹായത്തോടെ വിവരിക്കുന്ന  പൂർവ്വവൃത്താന്തമാണ് ഇതിഹാസം.  ഒരു ജനതയെ സാംസ്ക്കാരികമായി ഉയർത്തുക എന്ന  ലക്ഷ്യമാണ് ഇതിഹാസങ്ങൾ നിറവേറ്റുന്നത്.  രാമായണം ഈ  രണ്ടു നിർവചനങ്ങളേയും സാധൂകരിക്കുന്നു.

രാമായണം  എന്നുപറയുമ്പോൾ കേരളീയരുടെ  മനസ്സിലേക്ക്  ആദ്യം ഓടിയെത്തുന്നത് എഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണമാണ്.  ഈശ്വരനെ    മനുഷ്യനായി അവതരിപ്പിച്ച്, ജീവിതത്തിലെ വിഷമസന്ധികൾക്കിടയിലും  ധർമ്മനിഷ്ഠ   വിടാതെ തന്നെ എങ്ങിനെ അവയെ സമചിത്തതയോടെ നേരിടാമെന്ന്  രാമനിലൂടെ കാണിച്ചുതരുകയാണ്  വാല്മീകി ചെയ്യുന്നത്. ത്യാഗമാണ് ഭാരതീയ  സംസ്ക്കാരത്തിന്റെ   ഭൂമികയെന്ന്   എന്നും രാമായണത്തിലൂടെ വ്യക്തമാക്കുകയുംചെയ്യുന്നു.

രാമായണത്തിലെ  ഓരോ  സ്വഭാവങ്ങളും ഇവിടെ ആവർത്തിക്കുന്നതായി ജ്യോതിലക്ഷ്മിയുടെ അഭിപ്രായം തെറ്റാണ്.  ഏതിനും നല്ല വശവും ചീത്ത വശവും ഉണ്ടാകും. അതിൽ നല്ലത് നമ്മുടെ ജീവിതത്തിൽ  പ്രാവർത്തികമാക്കുക.     രാമനെപ്പോലെ    സർവ്വഗുണസമ്പന്നനായ  ഒരുത്തമ  നുഷ്യനാകാനാണ്    ശ്രമിക്കേണ്ടത്.   ഇപ്രകാരമുള്ളവരാകണം  രാജ്യഭരണം കൈയ്യാളേണ്ടത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക