Image

സിസ്റ്റര്‍ ആശ ദാനിയേല്‍ പി.സി.എന്‍.എ.കെ നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍

നിബു വെള്ളവന്താനം Published on 16 August, 2017
സിസ്റ്റര്‍ ആശ ദാനിയേല്‍ പി.സി.എന്‍.എ.കെ നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍
ബോസ്റ്റണ്‍: 2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടത്തില്‍ വെച്ച് നടത്തപ്പെടുന്ന 36 മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ (പി.സി.എന്‍.എ.കെ) നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ആശ ദാനിയേല്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ റവന്യൂ ഡയറക്ടറായി ഔദ്യോഗിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ആശ ന്യൂയോര്‍ക്ക് െ്രെകസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്.

വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ ദേശീയ ഭാരവാഹിയായിരുന്ന ബ്രദര്‍ ഫിലിപ്പ് ദാനിയേലിന്റെ സഹധര്‍മ്മണിയുമാണ്. 4 പതിറ്റാണ്ടായി കുടുംബാഗങ്ങളോടൊപ്പം ന്യൂയോര്‍ക്കില്‍ താമസിച്ചു വരുന്നു. മക്കള്‍: സോണിയാ, സാം, സ്‌റ്റെയ്‌സി, ഷോണ്‍.

റവ. ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, ബ്രദര്‍ വെസ്‌ളി മാത്യു, ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ് കുട്ടി, ബ്രദര്‍ ഷോണി തോമസ് എന്നിവരാണ് മറ്റ് ദേശീയ ഭാരവാഹികള്‍.

വാര്‍ത്ത: നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക