Image

പിതാവിനെ നിരാശയിലാഴ്ത്തി ആ കൊല്ലം പ്രീഡിഗ്രിക്ക് തോറ്റു; വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

Published on 16 August, 2017
പിതാവിനെ നിരാശയിലാഴ്ത്തി ആ കൊല്ലം പ്രീഡിഗ്രിക്ക് തോറ്റു; വൈറലായി മമ്മൂട്ടിയുടെ പ്രസംഗം
നടന്‍ മമ്മൂട്ടി എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. തന്നെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. എന്നാല്‍ തനിക്ക് ഡോക്ടര്‍ ആകണമെന്ന് വലിയെ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വൃത്തിയായി താന്‍ പഠിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഡോക്ടറാക്കാന്‍ പിതാവ് തന്നെ സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് തേവര കോളെജില് പ്രീഡിഗ്രിക്ക് ചേര്‍ത്തു. തന്നെ അന്ന് കെമിസ്ട്രി പഠിപ്പിച്ച തോമസ് മാഷ് ഈ സദസിലുണ്ട്. മലയാളെ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അന്‍പത് ശതമാനം മാത്രം മാര്‍ക്ക് വാങ്ങി പാസായ തനിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാവാനോ പറയാനോ ഉള്ള പരിജ്ഞാനം ഉണ്ടായിരുല്ല. പിതാവിനെ നിരാശപ്പെടുത്തി ആ കൊല്ലം താന്‍ പ്രീഡിഗ്രിക്ക് മാന്യമായി തോറ്റുവെന്നും മമ്മൂട്ടി നര്‍മ്മ ഭാവത്തില്‍ പറഞ്ഞു.

പിന്നെ ഒരിക്കലും തനിക്ക് ഡോക്ടര്‍ ആവാന്‍ ഒരു അവസരം ഉണ്ടാവും എന്ന് കരുതിയില്ല. പക്ഷെ അഭിമാനത്തോടെ സന്തോഷത്തോടെ പറയാന്‍ പറ്റും, ഇപ്പോള്‍ താന്‍ രണ്ടു ഡോക്ടര്‍ ആണെന്ന്. കേരള യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും തന്നെ ഡോക്ടര്‍ ആയി അംഗീകരിച്ചു. പക്ഷേ, ചികിത്സിക്കാനുള്ള ഡോക്ടര്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ് നിറഞ്ഞ ചിരിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സ്വീകരിച്ചത്.

വളരെ സന്തോഷം ഉണ്ട് കറുത്ത ഗൗണൊക്കെ ഇട്ട് ഉഷാറായി യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ഇരിക്കുന്നത് കാണുമ്‌ബോള്‍. താനും കറുത്ത ഗൗണ്‍ ഇട്ടിട്ടുണ്ട്. ഡോക്ടര്‍മാരുടേതല്ല എന്നു മാത്രം. ആദ്യം നല്ല മനുഷ്യരാകുകയാണ് വേണ്ടത്. അതിനു ശേഷം നല്ല ഡോക്ടറാകണം. നല്ല മനുഷ്യര്‍ക്കേ നല്ല ഡോക്ടര്‍മാര്‍ ആകുവാന്‍ സാധിക്കു. സേവനം ജോലിയല്ല, മറിച്ച് ഒരു വികാരം ആണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

രോഗങ്ങള്‍ക്കാണ് ചികിത്സിക്കേണ്ടത്. രോഗങ്ങള്‍ ഉണ്ടായാല്‍ മാത്രമാവണം ചികിത്സ. രോഗങ്ങള്‍ വരാതിരിക്കാനുള്ള ചികിത്സയെ പറ്റിയും അറിയണം. രോഗം വരുന്നതിനേക്കാള്‍ രോഗം വരുന്നതിന് മുന്‍പ് ചികിത്സിക്കണമെന്നാണ് തന്റെ അഭിപ്രായം. പാവപ്പെട്ടവന് ഒരു ചികിത്സ, പണക്കാരന് മറ്റൊരു ചികിത്സ എന്നൊന്നില്ല. രോഗി എന്ന കാഴ്ചപ്പാടെ ഉണ്ടാകാന്‍ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ സദസിലുണ്ടായിരുന്നു.


Join WhatsApp News
Tom abraham 2017-08-18 04:45:21

Dr.Mammootty, your message is the best ever I heard. A double doctorate in chemistry, had failed in English at college second year. He retired as university professor. You retire only after receiving Oscar .



Curious 2017-08-18 06:11:45
Oscar for what? from whom? is it FOKANA or FOMA?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക