Image

മോഹന്‍ ഭാഗവതിന്‍റെ പതാക ഉയര്‍ത്തല്‍: ചട്ടലംഘനം നടന്നിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി

Published on 17 August, 2017
മോഹന്‍ ഭാഗവതിന്‍റെ പതാക ഉയര്‍ത്തല്‍: ചട്ടലംഘനം നടന്നിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്ടെ എയ്‌ഡഡ്‌ സ്‌കൂളില്‍ ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭാഗവത്‌ ദേശീയ പതാക ഉയര്‍ത്തിയതില്‍ ചടടലംഘനം നടന്നട്ടുണ്ടെന്ന്‌ മുഖ്യമ?ന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംഭവത്തില്‍ എന്ത്‌ നടപടി സ്വീകരിക്കണമെന്ന്‌ പരിശോധിച്ചുവരികയാണ്‌. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക