Image

ഗതാഗതമന്ത്രി കായല്‍ കൈയേറിയിട്ടില്ലെന്ന്‌ റവന്യൂവകുപ്പിന്‍റെ റിപ്പോര്‍ട്ട്‌

Published on 17 August, 2017
ഗതാഗതമന്ത്രി കായല്‍ കൈയേറിയിട്ടില്ലെന്ന്‌ റവന്യൂവകുപ്പിന്‍റെ റിപ്പോര്‍ട്ട്‌
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി കായല്‍ കൈയേറിയിട്ടില്ലെന്ന്‌ റവന്യൂ വകുപ്പിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്‌. മാര്‍ത്താണ്ഡം കായലില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന്‌ ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. ലേക്‌ പാലസ്‌ റിസോര്‍ട്ട്‌ കായല്‍ കൈയേറിയെന്ന ആരോപണം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തോമസ്‌ ചാണ്ടിക്കെതിരായ ഭൂമികൈയേറ്റ ആരോപണം സംബന്ധിച്ച്‌ ആലപ്പുഴ ജില്ലാ കളക്ടറോട്‌ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ബുധനാഴ്‌ച റിപ്പോര്‍ട്ട്‌ തേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക