Image

ടൊറന്റോ മലയാളി സമാജം സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19-ന്

Published on 17 August, 2017
ടൊറന്റോ മലയാളി സമാജം സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19-ന്
ടൊറന്റോ: ടൊറന്റോ മലയാളി സമാജത്തിന്റെ വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19-നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ ബ്രാംപ്ടണിലുള്ള റിച്ച് വേല്‍ പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നു. ഏകദേശം പത്തു ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ഈവര്‍ഷത്തെ ഗ്രാന്റ് സ്‌പോണ്‍സര്‍ മനോജ് കാരാത്തയാണ്.

ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ രാജേന്ദ്രന്‍ തളപ്പത്ത്, സന്തോഷ് ജേക്കബ് എന്നിവര്‍ അറിയിച്ചു. ടൂര്‍ണമെന്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സണ്ണി ജോസഫ്, വൈസ് പ്രസിഡന്റ് ജോണ്‍ കണ്ടത്തില്‍, സെക്രട്ടറി ജോ മാത്യൂസ്, ട്രഷറര്‍ റോയി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക