Image

ഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കി

പി.പി. ചെറിയാന്‍ Published on 17 August, 2017
ഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കി
ഡാളസ്: കേരളത്തില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയിലെത്തിച്ചേര്‍ന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസറും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ.എം.എസ് സുനിലിനു ഊഷ്മള സ്വീകരണവും, ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15-നു നടത്തപ്പെട്ടു.

ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ബിജിലി ജോര്‍ജ് അധ്യക്ഷതവഹിച്ചു. വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങില്‍ ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

ഫോര്‍ട്ട് ബെന്റ് സ്വതന്ത്ര വിദ്യാഭ്യാസ ജില്ലാ ട്രസ്റ്റി ബോര്‍ഡ് അംഗവും, ഹൂസ്റ്റണിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ പ്രവര്‍ത്തകനുമായ കെ.പി. ജോര്‍ജ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മലയാളം പ്രഫസര്‍ ഡോ. ദര്‍ശന ശശി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു. പി.പി. ചെറിയാന്‍ (ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി), രാജു തരകന്‍ (ചീഫ് എഡിറ്റര്‍, എക്‌സ്പ്രസ് ഹെറാള്‍ഡ്), ഷാജി രാമപുരം (ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം), ഏബ്രഹാം തെക്കേമുറി (കെഎല്‍എസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (കെസിഇഎഫ് സെക്രട്ടറി), രാജു പിള്ള (കെഎച്ച്എന്‍എ സെക്രട്ടറി), സന്തോഷ് പിള്ള (ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രതിനിധി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോളജ് വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് രോഹിത് മേനോന്‍ പ്രസംഗിച്ചു. ജോസ് പ്ലാക്കാട്ട് (കൈരളി) നന്ദി പറഞ്ഞു.

ഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കിഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കിഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കിഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കിഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കി
Join WhatsApp News
സ്വീകരണ കാംഷി 2017-08-17 10:53:45
നാട്ടിൽ നിന്ന് സ്വീകരണം ആഗ്രഹിച്ചു ആര് എത്തിയാലും  സ്വീകരണം  കൊടുക്കും  അല്ലയോ.  എന്റ ഒരു  ബന്ധു  ഈയിടെ  ഇവിട വന്നിട്ടുണ്ട് . ഭയങ്കര നല്ല ഒരു പ്രവർത്തകനാണ്  പുള്ളി.  ഒരു സ്വീകരണം  കൊടുക്കുക.   ഇവിടെ ഉള്ള വരെ അവഗണിക്കുന്നതും  ശരിയല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക