ദുബൈ: ദുബൈ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ഇന്ത്യയുടെ എഴുപത്തിയൊന്നാമത് വര്‍ണ്ണശബളമായ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. കാലത്ത് 9 മണിക്ക് അല്‍ ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹദേശീയ പതാക ഉയര്‍ത്തി.
വകുന്നേരം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശ പരിപാടികളും ഏറെ ആകര്‍ഷകമായി. രാഷ്ട്രപിതാവ് ഗാന്ധിജി മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ള മുന്‍കാല ദേശീയ നേതാക്കളെ അനുകരിച്ച് കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ അത്യധികം ആവേശം പകരുന്നതായി.
കെ.എം.സി.സി. ഓഫീസും പരിസരവും ത്രിവര്‍ണ്ണങ്ങള്‍ കൊണ്ടലങ്കരിച്ചും മധുരംവിളമ്പിയുമാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് പൊലിമ വര്‍ദ്ധിപ്പിച്ചത്. കെ.എം.സി.സി.
വളണ്ടിയര്‍ വിഭാഗവും കലാ വിഭാഗമായ സര്‍ഗധാരയും നേതൃത്വം നല്കി.
തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിന സംഗമത്തില്‍ പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ എന്‍.കെ. നിര്‍വ്വാണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മായില്‍ ഏറാമല സ്വാതന്ത്ര്യ ദിന പ്രമേയമവതരിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം.സി.എ. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്.അബ്ദുല്‍ ശുക്കൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ഖാദര്‍ സി, യാസീന്‍ വെട്ടം, ചാക്കോ, എ.സി.ഇസ്മായില്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, എന്‍.കെ.ഇബ്രാഹിം, ഉമ്മര്‍ ആവയില്‍ സംബന്ധിച്ചു. അഡ്വ: സാജിദ് അബൂബക്കര്‍ നന്ദി പറഞ്ഞു.