Image

ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ ആരോപണവിധേയര്‍ രാജിവച്ചൊഴിയണമെന്ന് സുപ്രീം േകാടതി

Published on 17 August, 2017
ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ ആരോപണവിധേയര്‍ രാജിവച്ചൊഴിയണമെന്ന് സുപ്രീം േകാടതി
 
ന്യുഡല്‍ഹി: ഇരസത്ത ജഹാന്‍ വ്യാ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേരായ രണ്ട് പോലീസുകാര്‍ രാജിവച്ചൊഴിയാന്‍ സുപ്രീം കോടതി ഉത്തരവ്. ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ എന്‍.കെ ആമിന്‍, ടി.എ ബാരറ്റ് എന്നിവരോടാണ് പരമോന്നത കോടതി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്. 

2016ല്‍ ഗുജറാത്ത് പോലീസില്‍ നിന്ന് എസ്.പി റാങ്കില്‍ റിട്ടയര്‍ ചെയ്ത ആമിനെ കരാര്‍ അടിസ്ഥാനത്തില്‍ മഹിസാഗര്‍ എസ്.പിയായി വീണ്ടും നിയമിച്ചുരുന്നു. സൊറാബുദ്ദീന്‍, ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയാണ് ആമിന്‍. ടി.എ ബാരറ്റിനെ വിരമിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് വഡോദര റെയില്‍വേ എസ്.പിയായി നിയമിച്ചത്. ഇസ്രത് ജഹാന്‍, സാദിഖ് ജമാല്‍ കേസുകളില്‍ പ്രതിയാണ് ബാരറ്റ്. വിരമിച്ച ശേഷവും ഇവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. 

2004ലാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ഇവരെ വെടിവച്ചുകൊലപ്പെടുത്തിയത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് പിന്നീട് തെളിഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക