Image

വിദേശത്തേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു; കോടതിയില്‍ കാമുകനൊപ്പം പോയി

Published on 17 August, 2017
വിദേശത്തേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു; കോടതിയില്‍ കാമുകനൊപ്പം പോയി

കണ്ണൂര്‍: ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച യുവതി ഒടുവില്‍ കോടതിയില്‍വച്ച് കാമുകനോടൊപ്പം സ്ഥലംവിട്ടു. ഇളയ മകനെയുംകൂട്ടി ഒളിച്ചോടി ഒമാനിലെത്തിയ യുവതിയെയും കാമുകനെയും ഒമാന്‍ പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. 

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇരുവരെയും ധര്‍മടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതിയില്‍വച്ച് സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം പോകുകയാണെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് രണ്ടു മക്കളുമായി വീട്ടിലേക്കു മടങ്ങി. 

കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനാണു യുവതി നാലുവയസുകാരനായ മകനേയുമെടുത്ത് കാമുകനോടൊപ്പം സ്ഥലംവിട്ടത്. വിദേശത്ത് ജോലിചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് ഏതാനും ദിവസം മുന്പാണ് നാട്ടിലെത്തിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക