Image

ഒഐസിസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി, ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി

Published on 17 August, 2017
ഒഐസിസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി, ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി
ലണ്ടന്‍: ഭാരതസ്വാതന്ത്ര്യദിനത്തിന്റെ വാര്‍ഷികാഘോഷം ഒഐസിസിയുടെ നേതൃത്വത്തില്‍ ക്രോയിഡോണില്‍ വച്ച് നടന്നു. കണ്‍വീനര്‍ ടി ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിനു ജോയിന്റ് കണ്‍വീനര്‍ കെ.കെ മോഹന്‍ദാസ് സ്വാഗതവും റീജിയണല്‍ സെക്രട്ടറി ബേബികുട്ടി ജോര്‍ജ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തില്‍ സ്വാതന്ത്ര ലബ്ദിക്ക് ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കേരളം നേടിയ വികസനവും ചാണ്ടി ഉമ്മന്‍ എടുത്തു പറഞ്ഞു.കേരളത്തെ ഇന്ത്യയുടെ മാതൃക സംസ്ഥാനമാക്കി മാറ്റുവാന്‍ കക്ഷി രാഷ്ട്രീയം മറന്നു കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അതില്‍കൂടി മാത്രമേ വികസനങ്ങളുംവ്യെവസായങ്ങളും ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.കേരളത്തിന്റെ വളര്‍ച്ചക്കും സാന്പത്തിക ഭദ്രതക്കും പ്രെവാസികള്‍ക്കുള്ള പങ്ക് പ്രത്യേകം എടുത്തു പറഞ്ഞു.വിഴിഞ്ഞം തുറമുഖം കൊണ്ട് കേരത്തിനുണ്ടാകുന്ന വികസന സാധ്യതകളെ മുരടിപ്പിക്കുന്നതു ഓരോ മലയാളിക്കുമുണ്ടാകുന്ന നഷ്ടബോധത്തെ തിരിച്ചറിയണമെന്നും മതര്‍ഷിപ്പ് കേരളത്തിലെത്തുന്നതോടുകൂടി കേരളം സ്വയം പര്യാപ്തതയില്‍ എത്തുമെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. ഒഐസിസി നേതാക്കളായ ബിജു കല്ലന്പലം ബിജു,സുനില്‍ രവീന്ദ്രന്‍.മിഹേഷ് മിച്ചം,ജവാഹര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക