Image

ഒമാനില്‍ സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു

Published on 17 August, 2017
ഒമാനില്‍ സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു
 
മസ്‌കറ്റ്: രാജ്യത്തിന്റെ എഴുപതാമതു സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഒമാന്റെ വിവിധ സ്ഥലങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ കൊണ്ടാടി.സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഇന്ത്യന്‍ സ്‌കൂള്‍ വാദി കബീറില്‍ (െ്രെപമറി സ്‌കൂള്‍) പതാക ഉയര്‍ത്തി.

വാദികബീര്‍ സ്‌കൂളിനു പുറമെ ഇന്ത്യന്‍ സ്‌കൂള്‍ ഗോബ്രാ, ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ്, ഡാര്‍സയിറ്റ്, സീബ്, മൊബേല എന്നിവിടങ്ങളിലെ കുട്ടികളുടെ മാര്‍ച്ച്പാസ്റ്റും, ന്ധഐ ലവ് മൈ ഇന്ത്യന്ധ എന്ന ആശയത്തില്‍ വാദികബീര്‍ സ്‌കൂള്‍ അവതരിപ്പിച്ച സാംസ്‌കാരിക പ്രദര്‍ശനവും നടന്നു.കഴിഞ്ഞകാലങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുന്ന ഫ്‌ളോട്ടുകളും അവതരിപ്പിക്കപ്പെട്ടു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ചടങ്ങുകളില്‍ സ്ഥാനപതി ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.ഗോബ്രാ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ ദേശീയ ഗാനവും,ദേശ ഭക്തി ഗാനങ്ങളും ആലപിച്ചു.സ്ഥാനപതി പങ്കെടുത്ത ചടങ്ങുകളില്‍ മാത്രമാണ് ദേശീയ പതാക ഉയര്‍ത്തിയത്. മറ്റിടങ്ങളില്‍ പതാക ഉയര്‍ത്തുന്നതിന് കര്‍ശനമായ വിലക്കുണ്ടായിരുന്നു. ദേശീയ പതാകയോടുള്ള ആദരവ് നിലനിറുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എംബസിയില്‍ നടന്ന ചടങ്ങുകളില്‍ നാനൂറോളം പേര്‍ എത്തിയിരുന്നു. ഒമാന്‍ ഇന്ത്യ ബന്ധങ്ങള്‍ നിലനിറുത്തുന്നതില്‍ ഓരോ ഇന്ത്യാക്കാരനും വഹിക്കുന്ന പങ്കിനെ എടുത്തുപറഞ്ഞ സ്ഥാനപതി കോണ്‍സുലര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സ്തുത്യര്‍ഹ സേവനങ്ങള്‍ തുടര്‍ന്നും കൃത്യമായി നല്‍കാന്‍ സ്ഥാനപതി കാര്യാലയം മുന്തിയ പരിഗണന നല്‍കുമെന്നാവര്‍ത്തിച്ചുറപ്പു നല്‍കി.

വൈകിട്ട് സ്ഥാനപതി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഒമാന്‍ ഷെരാട്ടന്‍ ഹോട്ടലില്‍ ഡിന്നര്‍ നല്‍കി.വിരുന്നില്‍ ദിനേശ് പൊദ്ദറിന്റെ കഥക് നൃത്തവും അവതരിപ്പിക്കപ്പെട്ടു. ഇന്ത്യക്കാരെ കൂടാതെ ഒമാനി പ്രമുഖരും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങുകളില്‍ പങ്കെടുത്തു.ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് നാസര്‍ അല്‍ മെഹ്‌റസിയായിരുന്നു മുഖ്യാഥിതി.ഇന്ത്യന്‍ സമൂഹത്തോട് സര്‍ക്കാരും,ഒമാനികളും കാണിക്കുന്ന സ്‌നേഹത്തിനും, സൗഹൃദത്തിനും സ്ഥാനപതി നന്ദി പറഞ്ഞു.മജ്‌ലിസ് അല്‍ ധൗള, മജ്‌ലിസ് അല്‍ ഷൂറാ, വിദേശ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സുല്‍ത്താന്‍സ് ആംഡ് ഫോഴ്‌സ്, ചേംബര്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിക്കലും നടന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക