Image

ബാഴ്സലോണയില്‍ ഭീകരാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

Published on 17 August, 2017
ബാഴ്സലോണയില്‍ ഭീകരാക്രമണം: 13 പേര്‍  കൊല്ലപ്പെട്ടു
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി. 13 പേര്‍ മരിച്ചതായാണ് പ്രാഥമികവിവരം. എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നില്‍ ഐ.എസ് ആണെന്ന് സംശയമുണ്ടെന്നാണ് കരുതുന്നത്

അപകടമേഖല പോലീസ് വളഞ്ഞിരിക്കുകയാണ്. ഇതേ സമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു

അക്രമി സംഘത്തില്‍ രണ്ട് പേരുണ്ടായിരുന്നുവെന്നും അപകടത്തിന് ശേഷം ഇവരും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക