Image

വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2017
 വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും വൈറ്റ് പ്ലെയിന്‍സ് സിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തിയൊന്നാമതു സ്വാതന്ത്ര്യദിനം സിറ്റി മേയര്‍ ടോം റോഷ്, വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, മറ്റനേകം സ്‌റ്റേറ്റ്, കൗണ്ടി, സിറ്റി പ്രതിനിധികള്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ചു കോണ്‍സല്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനങ്ങള്‍ തദവസരത്തില്‍ ദേശഭക്തിയും ഗൃഹാതുരത്വവുമുളവാക്കുന്നതായി.

തുടര്‍ന്ന് നടന്ന ഹ്രസ്വമായ ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ ശിവദാസന്‍ നായര്‍ വൈറ്റ് പ്ലെയിന്‍സ് സിറ്റി മേയറും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവും ഇന്ത്യന്‍ വംശജരോട് പ്രത്യേകമായി കാണിക്കുന്ന സ്‌നേഹത്തിനും സഹകരണത്തിനും പ്രത്യേക നന്ദി പറഞ്ഞു കൊണ്ട് അതിഥികളെ സ്വാഗതം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നിന്ന് ലോകത്തിലെ ഏറ്റവും പുരാതന ജനാധിപത്യ രാജ്യമായ ഈ കര്‍മ്മഭൂമിയിലെത്തിയ നമുക്ക് നമ്മുടെ മാതൃ സംസ്കാരം പിന്തുടരാന്‍ സ്വാതന്ത്ര്യമുള്ളതു ഒരനുഗ്രഹം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം ധാരാളം വെല്ലുവിളികളെ നേരിട്ട ഇന്ത്യ ഇന്ന് ലക്ഷ്യബോധമുള്ള ശക്തനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വികസനത്തിലും മാറ്റത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് വൈറ്റ് പ്ലെയിന്‍സ് മേയര്‍ ടോം റോഷ്, വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ്, ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി റെപ്രെസെന്ററ്റീവ്‌സ് ഷെല്ല്യ മേയര്‍, ഡേവിഡ് ബുച്വാള്‍ഡ്, ഇന്ത്യന്‍ കോണ്‍സല്‍ ശ്രീ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇവരെ കൂടാതെ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് കെവിന്‍ പ്ലങ്കറ്റ്, പാര്‍ക്ക് ആന്‍ഡ് റിക്രിയേറ്റീവ് ഡയറക്ടര്‍ വെയിന്‍ ബാസ്സ്, യൂത്ത് ബ്യൂറോ ഡയറക്ടര്‍ ഫ്രാങ്ക് വില്യംസ്, എന്നിവരും സന്നിഹിതരായിരുന്നു. കോണ്‍ഗ്രസ് വുമണ്‍ നീത ലോവിയുടെ ആശംസ റെപ്രെസെന്ററ്റീവ് വായിക്കുകയുണ്ടായി. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഓഗസ്റ്റ് 15 ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷന്‍ കൈമാറി. ന്യൂ യോര്‍ക്ക് സ്‌റ്റേറ്റും വൈറ്റ് പ്ലെയിന്‍സ് സിറ്റിയും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയും പ്രൊക്ലമേഷന്‍ കൈമാറി.

ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി ജെ പി, ഹിന്ദു സ്വയംസേവക് സംഘ്, ആര്യ സമാജ്, ഹിന്ദു ടെംപിള്‍ ഓഫ് െ്രെടസ്‌റ്റേസ്, ഏകല്‍ വിദ്യാലായ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍, ഐ സി എ ഡബ്ലിയു, ഇന്ത്യ സെന്റര്‍, തുടങ്ങിയ സംഘടനകള്‍ സജീവമായി പങ്കെടുത്തു. മുംബൈ സ്‌പൈസസ്, ഇന്ത്യ കഫേ, റോയല്‍ പാലസ് എന്നീ ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ ലഘു ഭക്ഷണം വിതരണം ചെയ്തു. കൂടാതെ അദ്വിതീയ കുണ്ടു, ശ്രീറാം ശ്രീരാമകൃഷ്ണന്‍, ലീന ഗോര്‍ എന്നിവരും വിദ്യാര്‍ത്ഥികളും ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു അന്തരീക്ഷം കൂടുതല്‍ ദേശഭക്തി സാന്ദ്രമാക്കി.
 വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി വൈറ്റ് പ്ലെയിന്‍സില്‍ സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക