സംസ്ഥാനത്ത് ബ്ലുവെയില്‍ ഗെയിം കളിച്ചുളള മരണങ്ങള്
സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് സംബന്ധിച്ച് ലഭിച്ച
പരാതികളില്‍ അന്വേഷണം നടക്കുകയാണ്. മരണകാരണം ബ്ലുവെയില്‍ ആണെന്നതിന് കൃത്യമായ
തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലു വെയില് ഗെയിമാണ് മക്കളുടെ മരണത്തിന്
കാരണമെന്ന് ആരോപിച്ച് തിരുവനന്തപുരത്തും കണ്ണൂരും രക്ഷകര്‍ത്താക്കള്‍ രംഗത്തു
വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെഹ്റയുടെ
പരാമര്‍ശം.