പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ
തട്ടിക്കൊണ്ട് പോലി ബലാത്സംഗം ചെയ്ത ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍.
വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവ്(20) ആണ് അറസ്റ്റിലായത്.
കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രം തടയാനുള്ള പോക്സോ നിയമപ്രകാരമാണ്
കേസെടുത്തിരിക്കുന്നത്. പ്രതിയെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരിക്കി. ഇയാളെ രണ്ടാഴ്ച്ചത്തേക്ക്
റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ജൂലൈ 21നാണ് സംഭവം. പെണ്‍കുട്ടിയുടെ
മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്തിരുന്നു. ഇതറിഞ്ഞ്
പ്രതി ഒളിവിലായിരുന്നു. ഒളിവിലായിരുന്ന സമയത്തും തലസ്ഥാനത്ത് നടന്ന നിരവധി
അക്രമസംഭവങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സാക്ഷികളെ
സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ജയദേവ് ശ്രമിച്ചിരുന്നു. പരാതിയില്‍നിന്ന്
പിന്തിരിപ്പിക്കാനായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശം കത്തും
കൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ട്. ഈ കത്ത് രക്ഷിതാക്കള്‍ പൊലീസിനു
കൈമാറിയിട്ടുണ്ട്. പിന്നീട് നടത്തിയ ഊര്‍ജിത അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയോടെ
ജയദേവിനെ പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി നേരത്തെ ജുഡിഷ്യല്‍
മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
നിരവധി ക്രിമിനല്‍കേസുകളിലും
പ്രതിയാണ് ജയദേവ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന്
ബോംബെറിഞ്ഞതിന് ഇയാള്‍ക്കെതിരെ കരമന പൊലീസില്‍ കേസുണ്ട്. ചാല തമിഴ് സ്കൂളിലെ
പ്ലസ്ടു വിദ്യാര്‍ഥിയുടെ തല അടിച്ച് പൊട്ടിച്ചതിന് ഫോര്‍ട്ട് പൊലീസിലും രണ്ട്
വീട് ആക്രമിച്ച കേസില്‍ തമ്പാനൂര്‍ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.