Image

കറുത്ത ജൂതനായി ജീവിച്ച് സലിം കുമാര്‍

Published on 18 August, 2017
കറുത്ത ജൂതനായി ജീവിച്ച് സലിം കുമാര്‍
സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കറുത്ത് ജൂതന്‍ തിയേറ്ററുകളിലെത്തി. ലാല്‍ജോസിന്റെ ഉടമസ്ഥതയിലുള്ള എല്‍.ജെ ഫിലിംസാണ് വിതരണം. ലാഫിങ് ബുദ്ധയുടെ ബാനറില്‍ സലിം കുമാറും മാധവന്‍ ചെട്ടിക്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ആരോണ്‍ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാര്‍ എത്തുന്നത്.

രമേശ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ എന്നിവര്‍ക്കൊപ്പം ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ശ്രീജിത്ത് വിജയനാണ് ഛായാഗ്രഹണം. പ്രേംസായി എഡിറ്റിംഗ്. ബി.ആര്‍.ബിജുറാമാണ് സംഗീതം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക