Image

സണ്ണിയെ കൊച്ചിയിലെത്തിച്ച ഫോണ്‍ 4 ഉടമയ്‌ക്കെതിരെ കേസ്

Published on 18 August, 2017
സണ്ണിയെ കൊച്ചിയിലെത്തിച്ച ഫോണ്‍ 4 ഉടമയ്‌ക്കെതിരെ കേസ്
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ കൊച്ചിയിലെത്തിച്ച ഫോണ്‍ 4 ഉടമയ്‌ക്കെതിരെ കേസ്. സണ്ണി ലിയോണിനെ കാണാനുള്ള ആരാധകരുടെ ആവേശത്തില്‍ ഗതാഗതം തടസ്സപ്പെടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതാണ് കേസിന് ഇടവെച്ചത്.

ഇന്നലെ രാവിലെ 11 മണിക്ക് സണ്ണി എത്തുമെന്ന് അറിയിച്ചുവെങ്കിലും 12.20 ടെയാണ് താരം എത്തിയത്. പരിപാടി തുടങ്ങാന്‍ വൈകിയതോടെ പ്രകോപിതരായ ആരാധകരെ തണുപ്പിക്കാന്‍ പൊലീസ് ചെറുതായി ലാത്തി വീശുകയും ചെയ്തിരുന്നു. രാവിലെ 8.15 നാണ് സണ്ണി ലിയോണ്‍ നെടുമ്പാശേരിയിലെത്തിയത്.

എട്ട് സായുധ കമാന്റോകളും 50 അംഗരക്ഷകരും സണ്ണി ലിയോണിന് സുരക്ഷ ഒരുക്കുന്നതിനായി എത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക