Image

111 വിഭവ ഓണസദ്യയുമായി ചരിത്രം കുറിക്കുവാൻ മലയാളി അസോസിയേഷൻ ഓഫ് താമ്പ

Published on 18 August, 2017
111 വിഭവ ഓണസദ്യയുമായി ചരിത്രം കുറിക്കുവാൻ മലയാളി അസോസിയേഷൻ ഓഫ് താമ്പ
ജന്മനാടിന്റെ പൈതൃകം മനസ്സിലുണർത്തി പ്രവാസി മലയാളികൾ ഓണാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. ഓണമെന്നാൽ മനസ്സിൽ ഓടിയെത്തുക ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കോടിയുമാണ്.

ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് താമ്പ (MAT ) നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള വിഭവ സമൃദ്ധമായ ഓണസദ്യ ലോകമലയാളികൾക്ക് മുൻപിൽ ചരിത്രം സൃഷ്ടിക്കുവാൻ പോവുകയാണ്.

തങ്ങളുടെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ 111 (നൂറ്റിപതിനൊന്ന് ) വിഭവങ്ങളുമായി മെഗാ ഓണസദ്യയും 211 മലയാളി മങ്കമാർ അണിനിരക്കുന്ന നൃത്തോത്സവവും സംഘടിപ്പിക്കുന്നു. ടാമ്പയിലെ പ്രമുഖ കാറ്ററിംഗുകാരനായ മാർട്ടിൻ ആണ് MAT നു വേണ്ടി ഓണസദ്യയിൽ അത്ഭുതം സൃഷ്ടിയ്ക്കാൻ പോകുന്നത്.

മെഗാ ഓണസദ്യ വാൻ വിജയമാക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയായതായി MAT പ്രസിഡന്റ് ഡോ .വിജയൻ നായർ, കൺവീനർ ബിഷൻ ജോസഫ് എന്നിവർ പറഞ്ഞു.

സദ്യക്കുള്ള റിഹേഴ്സൽ ഉൾപ്പടെ നടന്നു കഴിഞ്ഞു. മാർട്ടിൻ 111 വിഭവങ്ങൾ ഒരുക്കി ലോക റെക്കാർഡിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചു . 111 വിഭവങ്ങൾ എന്തെന്ന് ഷെഫ് മാർട്ടിൻ രഹസ്യമായി വച്ചിരിക്കുകയാണ്. ഇനി ആകാംക്ഷയുടെ ദിനങ്ങൾ… സെപ്റ്റംബർ 9 ശനിയാഴ്ച വാൾറിക്കോയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററിൽ ലോക മലയാളികളുടെ മുന്നിൽ 111 വിഭവങ്ങളുടെ ഓണസദ്യയുമായി MAT ചരിത്രം കുറിക്കും.

ഓണസദ്യ ലോകറെക്കോർഡ് ആക്കി മാറ്റുവാൻ ഗിന്നസ് ബുക്ക് അധികൃതരുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് MAT അഡ്വൈസറി ബോർഡ് ചെയർമാൻ ജോസ് മോൻ തത്തംകുളം, സെക്രട്ടറി പ്രസന്ന മീനാക്ഷി തുടങ്ങിയവർ പറഞ്ഞു. 1000 പേർക്കുള്ള സദ്യ വിളമ്പുവാൻ 150 ഓളം വളണ്ടിയേഴ്‌സ് നു പരിശീലനം നൽകി വരികയാണ്.

സാധാരണ സദ്യ വിളമ്പുന്ന ഇലയെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഇലയിലാണ് സദ്യ വിളമ്പുന്നത്. കേരളത്തിൽ നിന്നും പ്രത്യേക അച്ചിൽ നിർമിച്ച ഇലകൾ താമ്പായിലെത്തിച്ചു കഴിഞ്ഞു. ഒരു ടേബിളിൽ മൂന്നു പേർക്കാണ് സദ്യയുണ്ണാൻ അവസരമൊരുക്കുന്നത് സദ്യ വിളമ്പാനുള്ള പാത്രങ്ങളും നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്.

മലയാളികളല്ലാത്ത ഒട്ടേറെ തദ്ദേശീയരും സദ്യയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.  ഓൺലൈനിലും, ഫോണിലും സദ്യക്കുള്ള റിസർവേഷൻ നടത്താം (www.malayaleeassociationoftampa.com) .ഈ മെഗാസദ്യക്ക് ആളൊന്നിന് 65 ഡോളർ ചിലവ് വരുമെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ പൊതുജനങ്ങളിൽ നിന്നും 30 ഡോളർ മാത്രമാണ് സംഘടനാ ഈടാക്കുന്നത്. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും 111 ന്റെ മഹാത്ഭുത സദ്യ കാണാൻ താമ്പായിലെത്തുന്നുണ്ട്. പരമാവധി ആയിരം പേർക്ക് മാത്രമാണ് സദ്യ വിളമ്പാൻ തീരുമാനം ആയത്. അതിൽ ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്കാണ് ആദ്യ വിളമ്പുക.

MAT ന്റെ ഓണാഘോഷം വർണാഭമാക്കാൻ ഏറെ നാളത്തെ കഠിന പ്രയത്നം കൊണ്ടാണ് 211 മലയാളി മങ്കമാർ പങ്കെടുക്കുന്ന നൃത്തോത്സവം അവതരിപ്പിക്കുവാൻ തയ്യാറെടുക്കുന്നതെന്ന് കോർഡിനേറ്റർ ഡോളി വേണാട് പറഞ്ഞു.

111 വിഭവങ്ങളുടെ ഓണസദ്യയും 211 മലയാളി മങ്കമാരുടെ നൃത്തോത്സവവും മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ഓണാഘോഷം ചരിത്ര സംഭവമായി മാറുമെന്ന് സംഘാടകർ പറയുന്നു.

For Reservation: Sunny Mattamana-813 334 1293, Ullas Ulahannan – 727 776 4443 .Sajna Nishad – 813 416 7831 . Jomon Puthenpurckal-8137663075.

For More Information:
Vijayan Nair 8135459773, Babu Kulagra 813 505 5714 Dolly Venad 6306392138, Prasanna Meenakshi 8134040469,
Suni Aloommttil 8139517855, Jino Varughese 2398106041,Babu Paul 8135043172.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക