Image

ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാരിന്‌ വധഭീഷണി

Published on 19 August, 2017
ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാരിന്‌ വധഭീഷണി

ന്യൂഡല്‍ഹി:ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാരിന്‌ വധഭീഷണി. അദ്ദേഹത്തിന്റെ തലവെട്ടുന്നവര്‍ക്ക്‌ 5.5 ലക്ഷം രൂപ വാഗ്‌ദാനംചെയ്‌ത്‌ വേള്‍ഡ്‌ ആന്റി കമ്യൂണിസ്റ്റ്‌ കൌണ്‍സിലിനു വേണ്ടി റിയ റോയി എന്ന പേരിലാണ്‌ ഭീഷണി ഉയര്‍ത്തിയത്‌. ഫെയ്‌സ്‌ബുക്കിലും ഈ ഭീഷണി പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പശ്ചിമ അഗര്‍ത്തല പൊലീസ്‌ കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്‌പി എച്ച്‌ കെ ദേബ്ബര്‍മ പറഞ്ഞു.

അതിനിടെ മണിക്‌ സര്‍ക്കാരിന്റെ സ്വാതന്ത്യ്രദിനസന്ദേശം പ്രക്ഷേപണം ചെയ്യുന്നത്‌ ദൂരദര്‍ശനും ആകാശവാണിയും വിലക്കിയതില്‍ പ്രസാര്‍ഭാരതി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറെ വിളിച്ചുവരുത്താന്‍ നിയമനീതിന്യായ പാര്‍ലമെന്ററി സമിതി തീരുമാനിച്ചു. എ സമ്പത്ത്‌ എംപി ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ പ്രസാര്‍ഭാരതി സിഇഒയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ആനന്ദ്‌ ശര്‍മ അധ്യക്ഷനായ സമിതി തീരുമാനിച്ചത്‌.

ത്രിപുരയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായ മണിക്‌ സര്‍ക്കാരിന്‌ സ്വാതന്ത്യ്രദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങളോട്‌ സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന്‌ സമ്പത്ത്‌ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക