Image

ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ പോകാം

ജോര്‍ജ് ജോണ്‍ Published on 19 August, 2017
ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ പോകാം
ബെര്‍ലിന്‍-ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക്
ബ്രിട്ടനില്‍ വിസയില്ലാതെ പോകാനും, സഞ്ചരിക്കാന്‍ കഴിയും. ഇതിനുള്ള നടപടികളുടെ ഒരുക്കം ബ്രിട്ടീഷ് ഗവര്‍മെന്റ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ല. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ കുടിയേറ്റ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ.

ബ്രെക്‌സിറ്റോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന് അധികാരമുണ്ടാകും. എന്നാല്‍ കുടിയേറ്റം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് അതിവിദഗ്ധ തൊഴിലാളികളെ ബ്രിട്ടന് ആവശ്യമുണ്ട.് എന്നാല്‍ അതില്‍ നിയന്ത്രണം നടപ്പാക്കുക മാത്രമാണ് സര്‍ക്കാറിെന്റ ലക്ഷ്യം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റത്തെ സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പുറത്തു വിടാനാണ് പദ്ധതി.


ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ പോകാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക