പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു
Published on 19 August, 2017
ന്യൂദല്‍ഹി: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ
കുത്തിക്കൊന്നു. ദല്‍ഹി സ്വദേശിയായ തരുണ്‍(26) ആണ് കൊല്ലപ്പെട്ടത്.തരുണിന്റെ
പിതാവിന്റെ കടയുടെ മുന്നില്‍ നിന്ന് മൂന്ന് യുവാക്കള്‍ മദ്യപിക്കുകയും
അനാവശ്യമായി ബഹളം വെക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തരുണിനെ
അക്രമികള്‍ കുത്തിയത്.
തടയാന്‍ വന്ന തരുണിന്റെ സഹോദരനെയും ക്രൂരമായി
മര്‍ദ്ദിച്ചു.സംഭവത്തെത്തുടര്‍ന്ന് അക്രമികള്‍
ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ
തരുണിനെയും സഹോദരന് ദുര്ഗേഷിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും തരുണിന്റെ ജീവന്
രക്ഷിക്കാനായില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല