Image

ഇന്റര്‍നെറ്റ്‌ ഉപയോഗം; സ്‌കൂളുകള്‍ക്ക്‌ സി.ബി.എസ്‌.ഇയുടെ പുതിയ മാര്‍ഗ നിര്‍ദേശം

Published on 19 August, 2017
ഇന്റര്‍നെറ്റ്‌ ഉപയോഗം; സ്‌കൂളുകള്‍ക്ക്‌ സി.ബി.എസ്‌.ഇയുടെ പുതിയ മാര്‍ഗ നിര്‍ദേശം

ന്യൂദല്‍ഹി: സ്‌കൂളുകളില്‍ സുരക്ഷിതമായ ഇന്‍റര്‍നെറ്റ്‌ ഉപയോഗം ഉറപ്പുവരുത്താന്‍സിബിഎസ്‌ഇയുടെ പുതിയ മാര്‍ഗ നിര്‍ദേശം. സ്‌കൂളിലും സ്‌കൂള്‍ ബസുകളിലും സുരക്ഷിതവും ഫലപ്രദവുമായ ഇന്‍റര്‍നെറ്റ്‌? ഉപയോഗം ഉറപ്പുരുത്തണമെന്നാണ്‌ സര്‍ക്കുലര്‍ നിര്‍ദേശം. രാജ്യത്താകമാനമുള്ള 18,000 സ്‌കൂളുകള്‍ക്കാണ്‌ മാര്‍ഗ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

ഇന്‍റര്‍നെറ്റ്‌ സെക്യൂരിറ്റി സംവിധാനം, സോഫ്‌റ്റ്‌വെയറുകള്‍ പരിശോധിക്കാനും നിയിന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ എന്നിവ എല്ലാ കമ്പ്യൂട്ടറുകളിലും ഉറപ്പുവരുത്തണം. സ്‌ഥിരമായി ഇവ നിരീക്ഷിക്കുകയും ആവശ്യമില്ലാത്തവ തടയപ്പെടുന്നുണ്ടെന്ന്‌ഉറപ്പു വരുത്തുകയും വേണമെന്നാണ്‌?സി.ബി.എസ്‌.ഇ സ്‌?കൂളുകള്‍ക്കായി പുറത്തിയറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്‌.

കൗമാരക്കാരെ ബ്ലൂവെയ്‌ല്‍ ഗെയിം പിടികൂടുന്നതിന്റെ പശ്‌ചാത്തലത്തില്‍ കൂടിയാണ്‌ പുതിയ സര്‍ക്കുലര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക