Image

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്‌ പൂട്ടേണ്ടെന്ന്‌ കൂടരഞ്ഞി പഞ്ചായത്ത്‌

Published on 19 August, 2017
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്‌ പൂട്ടേണ്ടെന്ന്‌ കൂടരഞ്ഞി പഞ്ചായത്ത്‌


നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്ക്‌ പൂട്ടേണ്ടതില്ലെന്ന്‌ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി. ചട്ടലംഘനമുള്ളതായി കരുതുന്നില്ലെന്നാണ്‌ ഭരണസമിതി പഞ്ചായത്തിന്റഎ നിര്‍ണായക യോഗത്തില്‍ പറഞ്ഞത്‌.

ഭരണസമിതി തീരുമാനത്തെ ആരും എതിര്‍ത്തില്ല. രേഖകള്‍ സംബന്ധിച്ച കൂടുതല്‍ പരിശോധനയ്‌ക്ക്‌ മൂന്നംഗ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്‌തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അനുമതി പിന്‍വലിച്ച കാര്യം പഞ്ചായത്തിന്‌ അറിയില്ലെന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വാദം. അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടിയതിന്‌ ശേഷം നടപടി വേണമോയെന്ന്‌ തീരുമാനിക്കുമെന്നും പഞ്ചായത്ത്‌.

പഞ്ചായത്ത്‌ ഓഫീസില്‍ നിര്‍ണായക യോഗം നടക്കുന്നതിന്‌ ഇടയില്‍ പിവി അന്‍വര്‍ എംഎല്‍എ ഓഫീസിലേക്ക്‌ എത്തിയിരുന്നു. എംഎല്‍എ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ മാര്‍ച്ചും ഇവര്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയുമുണ്ടായിരുന്നു.

തന്റെ ഉടമസ്ഥതിയിലുള്ള പാര്‍ക്കിന്‌ എല്ലാവിധ അനുമതിയുമുണ്ടെന്ന്‌ നിലമ്പൂര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതിന്‌ ശേഷമാണ്‌ യോഗം നടക്കുന്ന പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ അദ്ദേഹം എത്തിയത്‌.

തനിക്കെതിരായ ആരോപണത്തിന്‌ മുരുകേശ്‌ നരേന്ദ്രന്‍ എന്ന വ്യക്തിയാണെന്നും ഇയാള്‍ക്കുളള വ്യക്തിവിരോധമാണ്‌ ഇതിന്‌ പിന്നിലെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുരുകേശിന്‌ എല്ലാ വിധ സഹായങ്ങളും കൊടുക്കുന്നതും പിന്നില്‍ അണിനിരക്കുന്നതും യുഡിഎഫ്‌ ക്യാംപാണ്‌. കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും ഇതിന്‌ പിന്തുണ നല്‍കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക