Image

സീനിയര്‍ സിറ്റിസണ്‍സ് ഫണ്ടിലേക്ക് 25000 ഡോളര്‍ സംഭാവന നല്‍കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പി.പി. ചെറിയാന്‍ Published on 19 August, 2017
സീനിയര്‍ സിറ്റിസണ്‍സ് ഫണ്ടിലേക്ക് 25000 ഡോളര്‍ സംഭാവന നല്‍കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ചിക്കാഗോ; സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നാടെങ്ങും പൊടിപൊടിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍.ഷിക്കാഗോ കമ്യൂണിറ്റിയിലെ മുതിര്‍ന്ന പൗരന്മാരുടെ പുനരധിവാസ ഫണ്ടിലേക്ക് 25,000 ഡോളര്‍ സംഭാവന നല്‍കിയാണ് എഫ്‌ഐഎ വേറിട്ടൊരു സ്വാതന്ത്ര്യദിനം ആഘോഷിച്ചത

"ഇന്ത്യ അറ്റ് 70' എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തതെന്ന് എഫ്.ഐ.എ ഷിക്കാഗോ ഫൗണ്ടര്‍ പ്രസിഡന്റ് ഒണ്‍കര്‍ സിംഗ് സാംഗ്മയും ഇപ്പോത്തെ പ്രസിഡന്റ് മുകേഷ് ഷായും അറിയിച്ചു.

ബോളിവുഡ് ആര്‍ട്ടിസ്റ്റ് ഐശ്വര്യ മജുംദാര്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. ഷിക്കാഗോ കമ്യൂണിറ്റിയിലെ മുതിര്‍ന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യം നിര്‍മ്മിക്കുന്നതിന് പ്രാരംഭമായി ഇത്രയും തുക ബി.എസ്.സി നല്‍കുന്നതെന്ന് എഫ്.ഐ.എ ഭാരവാഹികള്‍ അറിയിച്ചു.

ഷിക്കാഗോ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഒ.പി. മീന ദേശീയ പതാക ഉയര്‍ത്തി. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി, സ്‌റ്റേറ്റ് സെനറ്റര്‍മാരായ ക്രിസ്റ്റീന കാസ്‌ട്രോ, ലോറ മര്‍ഫി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത അഞ്ചുവര്‍ഷത്തിനകം അഴിമതിയില്ലാത്ത, ഭീകരതയില്ലാത്ത, വര്‍ഗീയതയില്ലാത്ത ഒരു ഭാരതം കെട്ടിപ്പെടുക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടം പ്രതിജ്ഞയെടുക്കണമെന്നു കോണ്‍സുല്‍ ജനറല്‍ ഒ.പി. മീന അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക