Image

ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഹൂസ്റ്റണില്‍ സമ്മേളിച്ചു

മാത്യു വൈരമണ്‍ Published on 19 August, 2017
ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഹൂസ്റ്റണില്‍ സമ്മേളിച്ചു
ഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ അമേരിക്കയിലെ സമ്മേളനം പ്രസിഡന്റ് ഡോ. സി.വി വടവനയുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 13-ന് ഹൂസ്റ്റണില്‍ നടന്നു. ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് കെര്‍ട്ടിസ് റിസ്കി വിവിധ മാധ്യമങ്ങളുടെ സഹകരണത്തോടെ നടത്തിയ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മലയാളികള്‍ സമകാലീക നാഡീസ്പന്ദനങ്ങള്‍ മനസ്സിലാക്കി സാഹിത്യ-സാംസ്കാരിക സംഘടനകള്‍ ശക്തിപ്പെടുത്തണമെന്ന് പ്രസിഡന്റ് ഡോ. സി.വി. വടവന ആഹ്വാനം ചെയ്തു. ക്രൈസ്തവ സഭകള്‍ വ്യത്യാസം മറന്ന് ക്രൈസ്തവ ദര്‍ശനത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു മരുപ്പച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ഉദ്‌ബോധിപ്പിച്ചു. ആത്മീയ മ്യൂല്യച്യുതിയെ അതിജീവിക്കുവാന്‍ സാഹിത്യ, സാംസ്കാരിക കൂട്ടായ്മകള്‍ക്കു സാധിക്കുമെന്ന് ഫാ. ഐസക് പ്രകാശ് പറഞ്ഞു.

ബിഷപ്പ് ഡേയില്‍ ക്രൈമിസ്, റവ.ഡോ. സാബു വര്‍ഗീസ്, റവ.ഡോ. ടി.സി. തോമസ്, റവ. ഷാജി, കാരയ്ക്കല്‍, റവ. ഏബ്രഹാം തോട്ടത്തില്‍, ഡോ. അഡ്വ. മാത്യു വൈരമണ്‍, ഡോ. ഫ്രാന്‍സീസ്, ഡോ. ജോര്‍ജ് കാക്കനാട്ട്, ജോയി തുമ്പമണ്‍, പാസ്റ്റര്‍ രാജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സണ്ണി എഴുമറ്റൂരിന്റെ സാഹിത്യ സംഭാവകളെ പരിഗണിച്ച് അദ്ദേഹത്തെ ഫലകം നല്‍കി ആദരിച്ചു.

ഹൂസ്റ്റണിലും സമീപ സിറ്റികളില്‍ നിന്നുമായി ക്രിസ്തീയ എഡിറ്റേഴ്‌സ്, പബ്ലിഷേഴ്‌സ്, സാഹിത്യകാരന്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. പുസ്തക പ്രേമികളുടെ കൂട്ടായ്മ ക്രൈസ്തവ സാഹിത്യ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ സാഹിയിച്ചു. ഫിന്നി രാജു,. ജോര്‍ജ് കാക്കനാട്ട്, ഡോ. മാത്യു വൈരമണ്‍, ജോയി തുമ്പമണ്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക