Image

ടി.എ റസാഖിനുവേണ്ടി സിനിമാമേഖലയില്‍നിന്ന് പിരിച്ച ലക്ഷങ്ങളുടെ ഫണ്ടിനെ പറ്റി വിവാദം

Published on 19 August, 2017
ടി.എ റസാഖിനുവേണ്ടി സിനിമാമേഖലയില്‍നിന്ന് പിരിച്ച ലക്ഷങ്ങളുടെ ഫണ്ടിനെ പറ്റി വിവാദം
അന്തരിച്ച അനുഗൃഹീത തിരക്കഥാകൃത്ത് ടി.എ റസാഖിനുവേണ്ടി സിനിമാമേഖലയില്‍നിന്ന് പിരിച്ച ലക്ഷങ്ങളുടെ ഫണ്ടിനെ പറ്റി വിവാദം. റസാഖ് അടക്കമുള്ള താരങ്ങളെ സഹായിക്കാനായി 2016 ഓഗസ്റ്റ് 15ന് കോഴിക്കോട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സിനിമാ താരങ്ങള്‍ പങ്കടെുത്ത ‘മോഹനം’ ഷോയില്‍നിന്ന് വന്‍തുകയാണ് പിരിഞ്ഞുകിട്ടിയതെങ്കിലും അതൊന്നും റസാഖിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. റസാഖിന്റെ ഭാര്യ ഷാഹിദയും രണ്ട് കുട്ടികളും കോഴിക്കോട് കണ്ണഞ്ചേരിയില്‍ ഒരു വാടകവീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്.

കുടുംബത്തിന് സ്വന്തമായി വീട് വെച്ചുകൊടുക്കുമെന്നും മക്കളുടെപേരില്‍ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടുമെന്നൊക്കെ സിനിമാക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. റസാഖിന് അമൃത ആശുപത്രയില്‍ ചെലവായ വന്‍ തുക ഈ ഫണ്ടില്‍നിന്ന് അടച്ചുവെന്നാണ് അറിയുന്നത്. പക്ഷേ ബാക്കിയെവിടെയന്നതിന് ആര്‍ക്കും ഉത്തരമില്ല. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. പക്ഷേ ഇക്കഴിഞ്ഞ ദിവസം റസാഖിന്റെ അനുസ്മരണത്തിനുപോലും ഈ സംവിധായകന്‍ എത്തിയിരുന്നില്ല.കുടുംബത്തിന് ഇക്കാര്യത്തില്‍ പരാതിയൊന്നും ഇല്‌ളെങ്കിലും നാട്ടുകാരും സുഹൃത്തുക്കളും ചിലര്‍ ശക്തമായ പ്രതിഷേധത്തിലാണ്്്.കഴിഞ്ഞ ദിവസം കണ്ണഞ്ചേരിയിലെ വീട്ടില്‍ നടന്ന റസാഖ് അനുസ്മരണത്തില്‍ ഈ ഫണ്ട് എവിടെപ്പോയെന്ന് പലരും രോഷത്തോടെ ചോദിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക