Image

അറസ്റ്റു ചെയ്യപ്പെടുന്നതിനു മൂന്നു മാസം മുമ്പ് ദിലീപിനോട് വിനയന്റെയും ബൈജു കൊട്ടാരക്കരയുടെയും സ്‌നേഹം കാണേണ്ടതു തന്നെ!

Published on 19 August, 2017
അറസ്റ്റു ചെയ്യപ്പെടുന്നതിനു മൂന്നു മാസം മുമ്പ് ദിലീപിനോട് വിനയന്റെയും ബൈജു കൊട്ടാരക്കരയുടെയും സ്‌നേഹം കാണേണ്ടതു തന്നെ!

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ പലരും മൗനം പാലിച്ചപ്പോഴും ദിലീപിനെതിരായി സംസാരിച്ച രണ്ട് പ്രമുഖരാണ് ബൈജു കൊട്ടാരക്കരയും വിനയനും. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇരുവരും ദിലീപിനെ കുറിച്ച് നടത്തിയത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. സംവിധായകന്‍ വിനയന്റെ മകളുടെ വിവാഹ ചടങ്ങിന് ദിലീപ് എത്തിയതാണ് വീഡിയോ. ചടങ്ങില്‍ ദിലീപിനോടുള്ള വിനയന്റെയും ബൈജു കൊട്ടാരക്കരയുടെയും പെരുമാറ്റമാണ് വീഡിയോയില്‍ ഹൈലൈറ്റ് ചെയ്തിരിയ്ക്കുന്നത്. സിനി സ്‌പോട്ട് പുറത്ത് വിട്ട വീഡിയോ കാണാം,
വിനയനും ബൈജുവും ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍
ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പേ ബൈജു കൊട്ടാരക്കര ദിലീപിനെ വേട്ടയാടുന്നുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നപ്പോള്‍ തന്നെ സംവിധായകന്‍ അത് മുതലെടുത്തു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രമുഖ നടന് പങ്കുണ്ട് എന്ന് ബൈജു കൊട്ടാരക്കര ഉറപ്പിച്ച് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയ ചില സംഭവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട് എന്നും മറ്റും യാതൊരു മറയുമില്ലാതെ ബൈജു കൊട്ടാരക്കര തുറന്നടിച്ചു.
എന്നാല്‍ ദിലീപ് അറസ്റ്റിലാവുന്നതിന് മൂന്ന് മാസം മുന്‍പ്, ഏപ്രില്‍ മാസത്തിലായിരുന്നു വിനയന്റെ മകളുടെ വിവാഹം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമേ വന്നിരുന്നുള്ളൂ. അതില്‍ ദിലീപ് ഉണ്ടായിരുന്നു. ചടങ്ങിന് വന്ന ദിലീപിനെ ബൈജു കൊട്ടാരക്കരയും വിനയനും സ്‌നേഹിച്ചു കൊല്ലുന്നതിന്റെ വീഡിയോയാണിത് .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക