Image

മാര്‍ക്ക്‌ സെമിനാര്‍ മാര്‍ച്ച്‌ 24-ന്‌, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 March, 2012
മാര്‍ക്ക്‌ സെമിനാര്‍ മാര്‍ച്ച്‌ 24-ന്‌, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ (മാര്‍ക്ക്‌) ഈ വര്‍ഷത്തെ ആദ്യത്തെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച്‌ 24-ന്‌ നടത്തുന്നതാണെന്ന്‌ മാര്‍ക്ക്‌ പ്രസിഡന്റ്‌ ടോം കാലായിലും, സെക്രട്ടറി റെജിമോന്‍ ജേക്കബും അറിയിക്കുന്നു.

സ്‌കോക്കിയിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍ വെച്ച്‌ (Double Tree Hotel, 9599 Skokie Bvld, Skokie, IL 60077) രാവിലെ 8 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ രണ്ടുമണി വരെയാണ്‌ സെമിനാര്‍. റെസ്‌പിരേറ്ററി സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച്‌ ഡോ. ജനാര്‍ദ്ദനന്‍ ഖന്‍ഡേക്കര്‍, ക്രിസ്റ്റന്‍ സിമോണിക്‌, ലൂയീസ്‌ വെലാസ്‌ബസ്‌ എന്നിവര്‍ ക്ലാസുകള്‍ എടുക്കുന്നതാണ്‌.

റെസ്‌പിരേറ്ററി ലൈസന്‍സ്‌ പുതുക്കുന്നതിന്‌ ആവശ്യമായ 6- കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷന്‍ ക്രെഡിറ്റുകള്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. മാര്‍ക്ക്‌ അംഗങ്ങള്‍ക്ക്‌ സെമിനാര്‍ സൗജന്യമായിരിക്കും. അംഗങ്ങളല്ലാത്തവര്‍ക്ക്‌ 15 ഡോളര്‍ രജിസ്‌ട്രേഷന്‌ ഫീസ്‌ ഉണ്ടായിരിക്കുമെന്ന്‌ മാര്‍ക്ക്‌ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്‌ ആയ സൂസന്‍ ഗബ്രിയേല്‍, സനീഷ്‌ ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ www.marcillinos.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ പേര്‌ രജിസ്റ്റര്‍ ചെയ്യുകയോ സൂസന്‍ ഗബ്രിയേല്‍ (847 674 6410), സനീഷ്‌ ജോര്‍ജ്‌ (224 616 0457) എന്നിവരുടെ പക്കല്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുക.

മാര്‍ക്ക്‌ അംഗത്വം പുതുക്കുന്നതിനുള്ള അവസരം തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന്‌ സെക്രട്ടറി റെജിമോന്‍ ജേക്കബ്‌ അറിയിച്ചു. സെമിനാര്‍, മെമ്പര്‍ഷിപ്പ്‌ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം കാലായില്‍ (847 361 3835), മറിയാമ്മ ജോര്‍ജ്‌ (847 933 1241), റജിമോന്‍ ജേക്കബ്‌ (847 877 6898), ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ (847 899 6276), പിലിപ്പ്‌ സ്റ്റീഫന്‍ (847 710 9274) എന്നിവരുമായി ബന്ധപ്പെടുക. റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.
മാര്‍ക്ക്‌ സെമിനാര്‍ മാര്‍ച്ച്‌ 24-ന്‌, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക