Image

ഷൂട്ടിങ്ങ്‌ തിരക്കില്‍ നിന്ന്‌ വിശ്രമം: മോഹന്‍ലാല്‍ ഭൂട്ടാനില്‍

ആഷ എസ്‌ പണിക്കര്‍ Published on 20 August, 2017
ഷൂട്ടിങ്ങ്‌ തിരക്കില്‍ നിന്ന്‌ വിശ്രമം: മോഹന്‍ലാല്‍ ഭൂട്ടാനില്‍
ഷൂട്ടിങ്ങ്‌ തിരക്കുകള്‍ക്കെല്ലാം അവധി നല്‍കി മോഹന്‍ ലാല്‍ ഭൂട്ടാനില്‍. ഒരാഴ്‌ചത്തെ വിശ്രമത്തിനും അവധിയാഘോഷത്തിനും വേണ്ടിയാണ്‌ ലാലും കൂട്ടുകാരും ഭൂട്ടാനിലെത്തിയത്‌. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രം ഒടിയന്റെ ചിത്രീകരണം വാരണാസിയില്‍ തുടങ്ങുംമുമ്പു തന്നെ അവധിയാഘോഷിക്കുകയാണ്‌ ലാലും സംഘവും.

ഈ മാസം 27ന്‌ ലാല്‍ ചിത്രീകരണതത്തിനായി വാരമാസിയിലേക്കു പോകും. ദേശീയ അവാര്‍ഡ്‌ ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്‌ണനാണ്‌ ഒടി#ിയന്റെ തിരക്കഥ.മഞ്‌ജു വാര്യര്‍ നായികായാകുന്ന ചിത്രത്തില്‍ ബോളിവുഡ്‌ തമിഴ്‌ സിനിമാരംഗത്തുള്ള താരങ്ങളുടെ നീണ്ട നിര തന്നെ അണിനിരക്കുന്നു.

സാബു സിറിളാണ്‌ പ്രൊഡക്ഷന്‍ ഡിസൈന്‍. പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിനു പ്രിയപ്പെട്ട ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ്‌ ഈ ചിത്രത്തിലും ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്‌. ഷാജി കുമാറാണ്‌ ഛായാഗ്രഹണം. സംഗീതം എം.ജയചന്ദ്രന്‍. സ്രീകര്‍ പ്രസാദാണ്‌ എഡിറ്റിങ്ങ്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക